ചെന്നൈ: ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ) എന്ന പേരിൽ സംഘടന രൂപീകരിച്ച് തമിഴ്നാട്ടിലെ ദ്രാവിഡ മുന്നേറ്റ കഴകവുമായി (ഡി.എം.കെ) സഖ്യം കൂടാനുള്ള അൻവറിന്റെ നീക്കം ലക്ഷ്യത്തിലെത്താനിടയില്ല. അൻവറിനെ രാഷ്ട്രീയമായി കൂടെ കൂട്ടേണ്ടതില്ലെന്നാണ് ഡി.എം.കെ നേതൃത്വത്തിന്റെ തീരുമാനം. കേരളത്തിലെ എൽ.ഡി.എഫ് പാർലമെന്ററി പാർട്ടിയിൽ നിന്ന് പുറത്താക്കിയ ആളെ എടുക്കുന്നത് മുന്നണി മര്യാദയുടെ ലംഘനമാകുമെന്ന് ഡി.എം.കെ വക്താവ് ടി.കെ.എസ്. ഇളങ്കോവൻ പറഞ്ഞു. അന്തിമ തീരുമാനം മുഖ്യമന്ത്രി സ്റ്റാലിൻ എടുക്കുമെന്നാണ് അദ്ദേഹം വിശദീകരിച്ചത്.
ഇന്നലെ മഞ്ചേരിയിയിലെ പൊതുസമ്മേളനം തുടങ്ങുന്നതിനു മുമ്പായിരുന്നു ഡി.എം.കെയുടെ വിശദീകരണം എത്തിയത്.
പൊതുയോഗ സ്ഥലത്ത് അപ്പോഴേക്കും ഡി.എം.കെയുടെ പതാകകൾ കെട്ടിയിരുന്നു. തമിഴ്നാട്ടിൽ നിന്നും ഡി.എം.കെ കൊടി പിടിച്ച് പ്രവർത്തകരേയും എത്തിച്ചിരുന്നു. എം.കെ. സ്റ്റാലിനുമായി നല്ല ബന്ധം പുലർത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെ പിണക്കാൻ ഡി.എം.കെ തയാറല്ലെന്നാണ് സൂചന.. ഡി.എം.കെ എന്ന പേരിൽ മറ്റൊരു സംഘടന വരുന്നതിലും അവർക്ക് എതിർപ്പുണ്ട്.ഡി.എം.കെയുമായി ചേർന്നു പ്രവർത്തിക്കാനുള്ള താൽപര്യമറിയിച്ച് അൻവർ നൽകിയ കത്ത് സംസ്ഥാന സെക്രട്ടറി കെ.ആർ.മുരുകേശനാണ് ശനിയാഴ്ച ചെന്നൈയിലെത്തി നേതൃത്വത്തിനു കൈമാറിയത്.
ബിസിനസ്
താത്പര്യവും
തമിഴ്നാട്ടിൽ വിവിധയിടങ്ങളിൽ ബിസിനസ് സംരംഭങ്ങളുള്ള അൻവർ ബിസിനസ് കൂടുതൽ സുരക്ഷിതമാക്കാനാണ് ഭരണകക്ഷിയായ ഡി.എം.കെയുമായി അടുപ്പംസൂക്ഷിക്കുന്നതെന്നാണ് വിവരം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡി.എം.കെ സ്ഥാനാർഥികൾക്കായി പ്രചാരണത്തിനിറങ്ങിയിരുന്നു. .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |