സ്റ്റോക്ക്‌ഹോം: ഈ വർഷത്തെ ഭൗതികശാസ്‌ത്ര നൊബേൽ പ്രഖ്യാപിച്ചു. യുഎസ് ഗവേഷകൻ ജോൺ ജെ ഹോപ്‌ഫീൽഡ്, കനേഡിയൻ ഗവേഷകൻ ജിയോഫ്രി ഇ ഹിന്റൺ എന്നിവരാണ് 2024ലെ ഭൗതികശാസ്‌ത്ര നൊബേൽ സമ്മാനത്തിന് അർഹരായത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് (എഐ) അടിസ്ഥാനമായ മെഷീൻ ലേണിംഗ് വിദ്യകൾ വികസിപ്പിച്ചതിനാണ് ഇരുവർക്കും ബഹുമതി നൽകുന്നതെന്ന് നൊബേൽ അക്കാഡമി വാർത്താക്കുറിപ്പിൽ പറഞ്ഞു.
BREAKING NEWS
— The Nobel Prize (@NobelPrize) October 8, 2024
The Royal Swedish Academy of Sciences has decided to award the 2024 #NobelPrize in Physics to John J. Hopfield and Geoffrey E. Hinton “for foundational discoveries and inventions that enable machine learning with artificial neural networks.” pic.twitter.com/94LT8opG79
ഫിസിക്‌സിന്റെ പിന്തുണയോടെയാണ്, നിർമിത ന്യൂറൽ ശൃംഖലകളെ (artificial neural networks) പരിശീലിപ്പിച്ചെടുക്കാൻ ഇവർ വഴികണ്ടെത്തിയത്. യുഎസിൽ പ്രിൻസ്റ്റൻ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞനാണ് ഹോപ്ഫീൽഡ്. കാനഡയിൽ ടൊറന്റോ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനാണ് ഹിന്റൺ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |