
ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ടതിനെത്തുടർന്ന് പശ്ചിമേഷ്യയിൽ യുദ്ധഭീതി ശക്തമാകുകയാണ്. അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ ശനിയാഴ്ച പുലർച്ചയോടെയാണ് ഖമനേയി കൊല്ലപ്പെട്ടത്. ഈ സംഭവത്തിന് ശേഷം ആദ്യ പ്രസ്‌താവനയുമായി എത്തിയിരിക്കുകയാണ് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ.
'പ്രതികാരം ചെയ്യുക ഞങ്ങളുടെ കടമയും അവകാശവും. ചരിത്രപരമായ കുറ്റകൃത്യമാണ് നടന്നിരിക്കുന്നത്. ഇതിന് പിന്നിൽ പ്രവർത്തിച്ചവരെല്ലാം വലിയ വില നൽകേണ്ടി വരും. ഖമനേയിയുടെ വധം ലോകമെമ്പാടുമുള്ള മുസ്ലീങ്ങൾക്കും ഷിയാ വിഭാഗത്തിനും നേരെയുള്ള യുദ്ധപ്രഖ്യാപനമാണ്'.- മസൂദ് പെസെഷ്‌കിയാൻ പറഞ്ഞു. ഇറാന്റെ സൈനിക വിഭാഗമായ റെവല്യൂഷണറി ഗാർഡ്സ് ഇസ്രയേലിനും അമേരിക്കൻ സൈനിക താവളങ്ങൾക്കുമെതിരെ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക നീക്കം നടത്തുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. 'നികൃഷ്ടരായ കുറ്റവാളികൾക്ക്' കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫും വ്യക്തമാക്കി.
നിലവിൽ ഇറാന്റെ ഭൂരിഭാഗം മേഖലകളിലും ഇന്റർനെറ്റ് സേവനം പൂർണമായും തടസപ്പെട്ട നിലയിലാണ്. കണക്‌ടിവിറ്റി ഒരു ശതമാനത്തിലേക്ക് താഴ്ന്നതായി നെറ്റ് ബ്ലോക്സ് റിപ്പോർട്ട് ചെയ്തു. ഖമനേയിയുടെ മരണത്തിന് പിന്നാലെ അയത്തൊള്ള അറാഫിയെയാണ് പുതിയ ഇടക്കാല പരമോന്നത നേതാവായി നിയമിച്ചിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |