SignIn
Kerala Kaumudi Online
Friday, 15 November 2024 1.53 AM IST

കപ്പിൾസ് ഇൻ ബ്ളാക്ക്, ബോളിവുഡ് ലുക്കിൽ ഇന്ദ്രജിത്തും പൂർണിമയും

Increase Font Size Decrease Font Size Print Page

ss

ബോളിവുഡ് ലുക്കിൽ മലയാളത്തിന്റെ പ്രിയ താരദമ്പതികളായ ഇന്ദ്രജിത്തും പൂർണിമ ഇന്ദ്രജിത്തും. ഇന്ത്യ ഇന്റർനാഷണൽ ഫിലിം അവാർഡിൽ പങ്കെടുക്കാൻ എത്തിയ താരദമ്പതികളുടെ ചിത്രങ്ങൾ പൂർണിമ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചു. കറുപ്പ് നിറം ഒൗട്ട് ഫിറ്റാണ് പൂർണിമയും ഇന്ദ്രജിത്തും ധരിച്ചത്. പ്രാണയുടെ വസ്ത്ര കളക്ഷനിൽനിന്നുള്ളതാണ് അവ. ബോളിവുഡ് ലുക്കിനെ അനുസ്മരിപ്പിക്കുംവിധമാണ് ഇരുവരുടെയും സ്റ്റൈലിംഗ്. ബോളിവുഡ് താരം കരിഷ്മ കപൂറിനെ പോലെയുണ്ട് പൂർണിമ എന്ന് ആരാധകരുടെ കമന്റ്. ഗോൾഡൻ ബോർഡറുകളോടുകൂടിയ കറുപ്പുനിറം സാരിക്ക് കോൺട്രാസ്റ്റായിട്ടുള്ള അക്സസറികളാണ് തിരഞ്ഞെടുത്തത്. ബോട്ടിൽ ഗ്രീൻനിറം ഹെവി മാലയും ഗോൾഡൻ കമ്മലുകളും വളകളും അണിഞ്ഞിട്ടുണ്ട്. മാത്രമല്ല ഹൈബൺ മാതൃകയിൽ മുടി സ്റ്റൈൽ ചെയ്തിരിക്കുന്നു. കട്ടികുറഞ്ഞ ഗോൾഡൻ വരകളോടുകൂടി കറുപ്പ് ഷർട്ടും പാന്റുമാണ് ഇന്ദ്രജിത്തിന്റെ വേഷം. സിൽവർ ചെയ്ൻ വാച്ചും അണിഞ്ഞിട്ടുണ്ട്. അതേസമയം ഒരു കട്ടിൽ ഒരു മുറി ആണ് പൂർണിമ കേന്ദ്രകഥാപാത്രമായി അവസാനം റിലീസ് ചെയ്ത ചിത്രം. തിയേറ്ററിൽ പ്രദർശനം തുടരുന്ന ചിത്രത്തിൽ അക്കമ്മ എന്ന കഥാപാത്രമായി ശക്തമായ പകർന്നാട്ടം നടത്തുന്നു. ഭർത്താവിന്റെ വേഷത്തിൽ ശബ്ദ സാന്നിദ്ധ്യമായി ഇന്ദ്രജിത്തുണ്ട്. രണ്ടാംവരവിൽ മലയാളത്തിലും ഹിന്ദിയിലും മികച്ച കഥാപാത്രങ്ങളുമായി യാത്രയിലാണ് പൂർണിമ.

TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.