ടാറ്ര എന്ന സാമ്രാജ്യം കെട്ടിപ്പൊക്കിയയാൾ അവിടെ ജോലിക്ക് കയറിയത് അപേക്ഷ അയച്ച്. കേൾക്കുമ്പോൾ അദ്ഭുതം തോന്നാം. ഇന്ത്യയിൽ തിരിച്ചെത്തിയ രത്തൻ ടാറ്റയ്ക്ക് അമേരിക്കൻ കമ്പനിയായ ഐ.ബി.എമ്മിൽ നിയമനം ലഭിച്ചു . എന്നാലിത് അന്നത്തെ ടാറ്റ ഗ്രൂപ്പ് ചെയർമാനായ ജെ.ആർ.ഡി ടാറ്റയെ ചൊടിപ്പിച്ചു. ഇന്ത്യയിൽ താമസിച്ച് ഐ.ബി.എമ്മിൽ ജോലിയെടുക്കാൻ സാധിക്കില്ലെന്ന് തറപ്പിച്ചു പറഞ്ഞു. പിന്നെ ആവശ്യപ്പെട്ടത് ഒരു റെസ്യൂമെയാണ്. അതയച്ചു. അങ്ങനെ ടാറ്റയിൽ ആദ്യ ജോലി.
1962ൽ ടാറ്റ ഗ്രൂപ്പിന്റെ പ്രമോട്ടർ കമ്പനിയായ ടാറ്റ ഇൻഡസ്ട്രീസിൽ. പിന്നീട് ആറു മാസം ടെൽകോയിലും അടുത്ത വർഷം ടിസ്‌കോയിലും. ടിസ്‌കോയിൽ ബ്ലൂ കോളർ ജീവനക്കാരുടെ കൂടെയായിരുന്നു. ടാറ്റ സ്റ്റീലിലെ അപ്രന്റീസായി. ചൂളകളിലും ജോലി ചെയ്തു. ചുണ്ണാമ്പുകല്ല് കോരിയെടുക്കലുൾപ്പെടെ ജോലിയുടെ ഭാഗമായിരുന്നു. അന്ന് ഡിപ്പാർട്ട്മെന്റുകളിൽ നിന്ന് ഡിപ്പാർട്ടുമെന്റുകളിലേക്ക് മാറി മാറി ജോലി ചെയ്തിരുന്നതായി അദ്ദേഹം പിന്നീട് പറഞ്ഞിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |