തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു ദിവസം പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥ കേന്ദ്രം. മദ്ധ്യ, തെക്കൻ ജില്ലകളിലാകും ശക്തമായ മഴ. ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തിനു സമീപവും തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായും രൂപപ്പെട്ട രണ്ട് ചക്രവാതച്ചുഴികളുടെ സ്വാധീനത്താലാണിത്. ശക്തമായ ഇടിമിന്നലും കാറ്റുമുണ്ടായേക്കാം.
ഇന്നലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ശക്തമായ മഴ ലഭിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ട്. മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാദ്ധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല. കടലാക്രമണ സാദ്ധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |