തിരുവനന്തപുരം:ശബരിമല ദർശനം അലങ്കോലപ്പെടുത്താനുള്ള തീരുമാനമാണ് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കൈക്കൊണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുഴുവൻ ഭക്തർക്കും ദർശനം ഉറപ്പാക്കേണ്ട ചുമതലയിൽ നിന്നാണ് സർക്കാരും ദേവസ്വവും ഒഴിഞ്ഞു മാറുന്നതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ശബരിമലയിൽ സ്പോട്ട്ബുക്കിംഗ് ഒഴിവാക്കിയ തീരുമാനം പിൻവലിക്കണമെന്ന് പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെട്ടതാണ്. കഴിഞ്ഞ വർഷം 90, 000 പേർക്ക് ഓൺലൈൻ ബുക്കിംഗും 15,000 പേർക്ക് സ്പോട്ട് ബുക്കിംഗും നൽകിയിട്ടും നിരവധി ഭക്തർക്ക് പന്തളത്ത് വന്ന് മാല ഊരി തിരിച്ചു പോകേണ്ടി വന്നു. അതിനേക്കൾ അപകടകരമായ സ്ഥിതി വിശേഷമായിരിക്കും ഇത്തവണ ഉണ്ടാകുക. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തർ ഇവിടെ എത്തുമ്പോഴാകും സ്പോട്ട് ബുക്കിംഗ് ഇല്ലെന്നു മനസിലാക്കുന്നത്. അപകടമാണ് സർക്കാർ ചെയ്യുന്നത്.
വിഷയം നിയമസഭയിൽ കൊണ്ടു വന്നിട്ടും സർക്കാർ ലാഘവത്തോടെയാണ് അതിനെ സമീപിച്ചതെന്നും സതീശൻ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |