ബിഗ്ബോസിലൂടെ തമിഴ് ആരാധകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ഓവിയ. പൃഥ്വിരാജ് നായകനായ കങ്കാരുവിലൂടെയാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് മലയാളത്തിൽ നിന്ന് മാറി തമിഴിൽ സജീവമാകുകയായിരുന്നു ഓവിയ. ബിഗ്ബോസിൽ തന്റെതായ അഭിപ്രായത്തിൽ ഉറച്ചുനിന്ന താരത്തിന് വലിയ ആരാധക വൃന്തം തന്നെയുണ്ട്. ഇപ്പോഴിതാ ഓവിയയുടെ പേരിൽ ഒരു സ്വകാര്യ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിക്കുകയാണ്. താരത്തിന് രൂക്ഷമായ വിമർശനങ്ങളാണ് വീഡിയോയുടെ പേരിൽ വന്നുകൊണ്ടിരിക്കുന്നത്. പിന്നാലെ വീഡിയോക്ക് ഓവിയ നൽകിയ പ്രതികരണമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
തന്റെ പേരിലുള്ള വീഡിയോ പ്രചരിക്കുമ്പോൾ ആരാധകർക്ക് ഹായ് പറഞ്ഞുകൊണ്ടുള്ള ചിത്രമാണ് ഓവിയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന് വന്ന കമന്റുകൾക്കും താരം മറുപടി നൽകിയിട്ടുണ്ട്. വീഡിയോ ഒരെണ്ണം വന്നിട്ടുണ്ട് മാഡം, 17 സെക്കന്റുണ്ട് എന്നീ കമന്റുകൾക്ക് ആസ്വദിക്കൂ എന്നായിരുന്നു ഓവിയയുടെ മറുപടി. വീഡിയോക്ക് കുറച്ച് കൂടി ദൈർഘ്യം വേണമെന്ന് മറ്റൊരാൾ കമന്റ് ചെയ്തപ്പോൾ അടുത്ത തവണ ആകട്ടെയെന്നും താരം പ്രതികരിച്ചു. പ്രചരിക്കുന്ന വീഡിയോയുടെ ലിങ്കും ഒരാൾ ഓവിയയോട് ആവശ്യപ്പെട്ടു.
അതേസമയം, വീഡിയോയുടെ സത്യാവസ്ഥ എന്താണെന്ന് ഇതുവരെ വ്യക്തമല്ല. ഡീപ്‌ഫേക്ക് വീഡിയോ ആണെന്ന് ചിലർ വാദിക്കുന്നുണ്ട്. താരത്തിന് പിന്തുണയുമായി ഒരു വിഭാഗം ആരാധകരും സോഷ്യൽമീഡിയയിൽ രംഗത്തെത്തിയിട്ടുണ്ട്.പുതിയമുഖം, അപൂർവ തുടങ്ങിയ മലയാള ചിത്രങ്ങളിലും ഓവിയ വേഷമിട്ടിട്ടുണ്ട്.കളവാണി എന്ന ചിത്രത്തിലൂടെയാണ് താരം തമിഴ് സിനിമാലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ബൂമർ അങ്കിൾ, കാഞ്ചന 3, കലകളപ്പ്, മന്മദൻ അമ്പ് തുടങ്ങിയവയാണ് ഓവിയയുടെ പ്രധാന തമിഴ് ചിത്രങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |