തിരുവനന്തപുരം : ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് വേണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. നിലവിൽ 80000 ആണ് വെർച്വൽ ക്യൂവിൽ നിജപ്പെടുത്തിയിരിക്കുന്ന എണ്ണം. പതിനായിരമോ പതിനയ്യായിരമോ അല്ലാതെയും വേണം. ഇല്ലെങ്കിൽ ശബരിമലയിൽ തിരക്കിലേക്കും സംഘർഷത്തിലേക്കും അത് വഴിവയ്ക്കുമെന്ന് ഗോവിന്ദൻ ചൂണ്ടിക്കാട്ടി. വർഗീയവാദികൾക്ക് മുതലെടുക്കാനുള്ള അവസരമായി അത് മാറും. വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ ആർ.എസ്.എസും ബി.ജെ.പിയും ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സർക്കാർ നിലപാടിനെതിരെ സി.പി.ഐയും ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. ദുശ്ശാഠ്യം ശത്രുവർഗം ആയുധമാക്കുമെന്നും സെൻസിറ്റീവായ വിഷയങ്ങളിലെ കടുംപിടിത്തം ഒഴിവാക്കണമെന്നും ജനയുഗം ലേഖനത്തിൽ ചൂണ്ടിക്കാട്ടി. സ്പോട്ട് ബുക്കിംഗ് വേണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ആവർത്തിച്ചു. മുഴുവൻ ഭക്തർക്കും ദർശനം ഉറപ്പാക്കുന്നതിൽ നിന്ന് സർക്കാരും ദേവസ്വവും ഒഴിഞ്ഞുമാറുകയാണെന്ന് പ്രതിപക്ഷ നേതാവ് അയച്ച കത്തിൽ ആരോപിച്ചു. പ്രതിഷേധത്തെ തുടർന്ന് തീരുമാനം ദേവസ്വം ബോർഡ് പുനഃപരിശോധിക്കാൻ സാദ്ധ്യതയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |