ശിവഗിരി : മഹാകവി കുമാരനാശാന്റെ ദേഹവിയോഗ ശതാബ്ദിയുടെ ഭാഗമായി നാളെ രാവിലെ 10ന് ശിവഗിരി ദൈവദശകം ശതാബ്ദി സ്മാരക മന്ദിരത്തിൽ സ്മൃതി പ്രഭാഷണവും കവിയരങ്ങും നടക്കും. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. ഡോ. ഇന്ദ്രബാബു ആശാൻ സ്മൃതി പ്രഭാഷണം നടത്തും.
ദേവസ്വംബോർഡിൽ നിന്ന്
വിരമിച്ചവർക്ക്
ശബരിമലയിൽ അവസരം
തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിന്ന് വിരമിച്ച ജീവനക്കാർക്ക് മണ്ഡല മകരവിളക്ക് മഹോത്സവ കാലത്ത് ശബരിമലയിൽ അവസരം. ജോലി ചെയ്യാൻ ആരോഗ്യമുള്ള 65 വയസ് പിന്നിടാത്തവർ താമസസ്ഥല പരിധിയിലെ അസിസ്റ്റന്റ് കമ്മീഷണർ ഓഫീസുകളിൽ അപേക്ഷ നൽകണം. എസ്റ്റാബ്ലിഷ്മെന്റ് തസ്തികയിൽ നിന്ന് വിരമിച്ചവർക്ക് പ്രതിദിനം 950 രൂപയും ക്ലാസ്ഫോർ തസ്തികയിൽ നിന്ന് വിരമിച്ചവർക്ക് പ്രതിദിനം 750 രൂപയുമാണ് വേതനം. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 20.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |