ദേശീയ ചലച്ചിത്ര അവാർഡിൽ പേരൻപിനും അതിലെ അഭിനയത്തിന് മമ്മൂട്ടിക്കും അവാർഡ് നൽകാത്തതിൽ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ ചില ആരാധകർ ജൂറി ചെർമാൻ രാഹുൽ റവൈലിനെതിരെ സോഷ്യൽ മീഡിയയിലൂടെ അസഭ്യ വർഷം നടത്തിയിരുന്നു.
ഇതിനെത്തുടർന്ന് തനിക്കെതിരെ നടന്ന സൈബർ ആക്രമണത്തെപ്പറ്റി രാഹുൽ റവൈൽ മമ്മൂട്ടിക്ക് സന്ദേശമയക്കുകയും ചെയ്തു. 'ഹായ് മമ്മൂട്ടി,പേരൻപിലെ അഭിനയത്തിൽ താങ്കൾക്ക് എന്തുകൊണ്ട് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നൽകിയില്ലെന്ന് ചോദിച്ചുകൊണ്ട് എനിക്ക് താങ്കളുടെ ഫാൻസിന്റെ ഭാഗത്തു നിന്ന് മോശപ്പെട്ട ധാരാളം കമന്റുകൾ ലഭിക്കുന്നുണ്ട്. ജൂറിയുടെ തീരുമാനത്തെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല. പേരൻപ് ആദ്യമേ പ്രാദേശിക സിനിമകളുടെ പട്ടികയിൽ നിന്ന് ആദ്യമേ പുറത്ത് പോയിരുന്നു. താങ്കളുടെ ആരാധകർ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നിർത്തണം. ഇതായിരുന്നു റവൈലിന്റെ ഫേസ്ബുക്ക് കുറിപ്പ്.
സംഭവത്തിൽ മമ്മൂട്ടി ക്ഷമാപണം നടത്തുകയും ചെയ്തു. മമ്മൂട്ടി തന്നോട് ക്ഷമ ചോദിച്ചതായി റവൈൽ തന്നെയാണ് ഫേസ്ബുക്കിൽ പങ്കുവച്ചത്. ക്ഷമിക്കണം സർ, ഈ സംഭവത്തെപ്പറ്റി എനിക്ക് അറിവില്ല. എന്നിരുന്നാലും സംഭവത്തിൽ ഞാൻ ഖേദി പ്രകടിപ്പിക്കുന്നുവെന്നായിരുന്നു മമ്മൂട്ടിയുടെ സന്ദേശം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |