ഇന്റർവ്യു
ലക്ഷദ്വീപ് കടമത്ത് കേന്ദ്രത്തിൽ കോമേഴ്‌സ് അസി. പ്രൊഫസർ കരാർ നിയമനത്തിന് അപേക്ഷിച്ചവർക്ക് ജൂലായ് 26ന് നടത്തേണ്ടിയിരുന്ന അഭിമുഖം 22ന് രാവിലെ 9.30ന് സർവകലാശാലാ ഭരണവിഭാഗത്തിൽ നടക്കും.
ആന്ത്രോത്ത്, കടമത്ത് ലക്ഷദ്വീപ് കേന്ദ്രങ്ങളിൽ മലയാളം അസിസ്റ്റന്റ് പ്രൊഫസർ കരാർ നിയമനത്തിന് അപേക്ഷിച്ചവർക്ക് ജൂലായ് 29ന് നടത്തേണ്ടിയിരുന്ന അഭിമുഖം 26ന് രാവിലെ 9.30ന് സർവകലാശാലാ ഭരണവിഭാഗത്തിൽ നടക്കും.
ഇന്റർവ്യു മാറ്റി
എൻജിനിയറിംഗ് വിഭാഗത്തിലെ പമ്പ് ഓറേറ്റർ തസ്തികയിലേക്ക് അപേക്ഷിച്ചവർക്കായി 12, 13 തിയതികളിൽ നടത്താനിരുന്ന അഭിമുഖം മാറ്റി. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
ബി.ടെക് ഇന്റേണൽ
ഇംപ്രൂവ്‌മെന്റ്
ബി.ടെക്/ പാർട്ട്‌ടൈം ബി.ടെക് (2009 സ്‌കീം2012, 2013 പ്രവേശനം, 2014 സ്‌കീം 2014 മുതൽ പ്രവേശനം) എല്ലാ സെമസ്റ്ററുകളിലെയും ഇന്റേണൽ ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് പിഴ കൂടാതെ26 വരെയും 170 രൂപ പിഴയോടെ 29 വരെയും ഫീസടച്ച് 30 വരെ രജിസ്റ്റർ ചെയ്യാം.
എം.ബി.എ വൈവ
നാലാം സെമസ്റ്റർ എം.ബി.എ വൈവ പരീക്ഷയുടെ ഷെഡ്യൂൾ വെബ്‌സൈറ്റിൽ. പരീക്ഷാ കേന്ദ്രം: സർവകലാശാലാ കോമേഴ്‌സ് പഠനവകുപ്പ്.
പ്രബന്ധങ്ങൾ ക്ഷണിച്ചു
സംസ്‌കൃത പഠനവിഭാഗം ഡിസംബറിൽ സംഘടിപ്പിക്കുന്ന പതിനാലാമത് പ്രൊഫ.എൻ.വി.പി.ഉണിത്തിരി എൻഡോവ്‌മെന്റ് ഓൾ കേരള ഓറിയന്റൽ കോൺഫറൻസിലേക്ക് പ്രബന്ധങ്ങൾ ക്ഷണിച്ചു. വൈദിക പഠനം, തിയറ്റർ പഠനം, ക്ലാസിക്കൽ സാഹിത്യം, ഭാരതീയ ദർശനം, വ്യാകരണവും ഭാഷാശാസ്ത്രവും, സാംസ്‌കാരിക പഠനം, സ്ത്രീപഠനം, ശാസ്ത്ര സാങ്കേതിക സാഹിത്യം എന്നിവയാണ് വിഷയങ്ങൾ. സംക്ഷിപ്തരൂപം സെപ്തംബർ 30നകവും പൂർണപ്രബന്ധം ഒക്‌ടോബർ 31നകവും ലഭിക്കണം. ഹാർഡ് കോപ്പിയും സോഫ്റ്റ് കോപ്പിയും അയക്കണം. സംക്ഷിപ്ത രൂപത്തിൽ പങ്കെടുക്കുന്ന സെഷൻ വ്യക്തമാക്കണം. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച പ്രബന്ധങ്ങൾക്ക് എൻഡോവ്‌മെന്റ് നൽകും. വിലാസം: ഡോ.കെ.കെ.ഗീതാകുമാരി, സംസ്‌കൃത പഠനവിഭാഗം, യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പി.ഒ, 673 635.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |