അബുദാബി: തൊഴിൽ തേടി ആയിരക്കണക്കിന് പ്രവാസികളാണ് ദിവസേന ഗൾഫ് അടക്കമുള്ള വിദേശ രാജ്യങ്ങളിലേയ്ക്ക് വിമാനം കയറുന്നത്. വർഷങ്ങളോളം പ്രവാസ ജീവിതം ഒറ്റയ്ക്ക് നയിച്ചതിനുശേഷം കുടുംബത്തെയും ഒപ്പം കൂട്ടുന്നവരുണ്ട്. സ്വന്തം സ്‌പോൺസർഷിപ്പിൽ കുടുംബത്തെ യുഎഇയിൽ എത്തിക്കുന്നവർ ഇക്കാര്യം കൂടി അറിഞ്ഞിരിക്കണം. ഒരു എമിറേറ്റിൽ നിന്ന് മറ്റൊരു എമിറേറ്റിലേയ്ക്ക് തൊഴിൽ മാറ്റം നടത്തുമ്പോൾ ഫാമിലി വിസയിലും പെട്ടെന്നുതന്നെ മാറ്റം വരുത്തേണ്ടതുണ്ടോ അതോ മറ്റൊരു എമിറേറ്റിൽ സ്ഥിരതാമസമാകുന്നതുവരെ 'വിസ ഹോൾഡ്' എന്ന സൗകര്യം ഉപയോഗപ്പെടുത്താൻ സാധിക്കുമോ?
യുഎഇ റെഗുലേഷൻ ഒഫ് എംപ്ളോയ്‌മെന്റ് റിലേഷൻസ് പ്രകാരം തൊഴിലുടമ തൊഴിൽ അവസാനിപ്പിക്കുകയോ തൊഴിലിടത്തുനിന്ന് ഒരാൾ സ്വയം വിരമിക്കുകയോ ചെയ്താൽ തൊഴിലുടമ വർക്ക് പെർമിറ്റ് റദ്ദാക്കണമെന്നതാണ് നിയമം. വർക്ക് പെർമിറ്റ് റദ്ദാക്കൽ രേഖയിൽ തൊഴിലാളി ഒപ്പിട്ടതിനുശേഷമാണിത്.
വർക്ക് പെർമിറ്റ് റദ്ദാക്കൽ നടപടിക്രമം
മേൽപ്പറഞ്ഞ നടപടികൾക്കുശേഷം തൊഴിലുടമ തൊഴിലാളിയുടെ റെസിഡൻസി വിസ റദ്ദാക്കണം. കുടുംബാംഗങ്ങളുടെ റെസിഡൻസി വിസയുടെ സ്‌പോൺസർ എന്ന നിലയിൽ നിങ്ങൾ മറ്റൊരു തൊഴിൽ വിസയിലേയ്ക്ക് മാറുന്നതുവരെ കുടുംബാംഗങ്ങളുടെ വിസ ഹോൾഡ് ചെയ്ത് വയ്ക്കാനാവും. ഇത്തരത്തിൽ 60 ദിവസംവരെ വിസ ആക്‌ടീവ് ആക്കിവയ്ക്കാം. മറ്റൊരു തൊഴിൽ ലഭിക്കുന്നതുവരെ നിങ്ങളുടെ വിസ റദ്ദാക്കരുതെന്ന് തൊഴിലുടമയോട് ആവശ്യപ്പെടുകയും ചെയ്യാം. വിസ റദ്ദാക്കൽ, ഹോൾഡ് ചെയ്യൽ എന്നിവയ്ക്കായി ബന്ധപ്പെട്ട കേന്ദ്രങ്ങളെയോ (Amer centre) ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്റ് പോർട്ട് സെക്യൂരിറ്റിയെയോ ബന്ധപ്പെടാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |