നടൻ ബാലയുടെ വിവാഹത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി ഗായിക അമൃത സുരേഷ്. ക്ഷേത്ര ദർശനത്തിന് ശേഷം നിറ ചിരിയോടെ നിൽക്കുന്ന ചിത്രമാണ് ഗായിക പങ്കുവച്ചിരിക്കുന്നത്. ഒരു കൂപ്പ്‌കെെയുടെ ചിഹ്നവും പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. പിന്നാലെ അമൃതയെ പിന്തുണയിക്കുന്ന കമന്റും ലെെക്കും പോസ്റ്റിന് ലഭിക്കുന്നുണ്ട്.
'ആ ചിരിയിൽ എല്ലാമുണ്ട്','ഇത്രയും മനസമാധാനത്തോടെ നിറഞ്ഞ ചിരി ചിരിക്കുന്നത് കുറെ കാലങ്ങൾക്ക് ശേഷമാണ് കാണുന്നത്', 'എന്നും നന്മകൾ ഉണ്ടാകട്ടെ', 'കഷ്ടകാലവും, ബാധ ഉപദ്രവവും ഒക്കെ പോയി..ഈ സന്തോഷം എന്നും നിലനിൽക്കട്ടെ', 'ക്യാപ്ഷന്റെ ആവശ്യം ഇല്ല എല്ലാം ഈ ഫോട്ടോയിൽ ഉണ്ട്' 'അമൃതയുടെ പ്രാർത്ഥന ദൈവം കേട്ടു... ഇനി സമാധാനം ഉണ്ടാകട്ടെ' 'എന്തായാലും ഇന്ന് ചിരി നിറഞ്ഞ മുഖം സോഷ്യൽ മീഡിയയിൽ ഇട്ടത് വളരെ നന്നായി', തുടങ്ങി നിരവധി കമന്റുകളാണ് വരുന്നത്.
2010ലാണ് ഗായിക അമൃത സുരേഷും നടൻ ബാലയും വിവാഹിതരാകുന്നത്. 2019ൽ ഇരുവരും വിവാഹമോചനം നേടി. ശേഷം 2021 ആയിരുന്നു ബാലയുടെയും ഡോ. എലിസബത്തിന്റെയും വിവാഹം നടന്നത്. ആ ബന്ധം നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ല. വിവാഹ കഴിഞ്ഞ് കുറച്ച് മാസങ്ങൾ മാത്രമേ ഇരുവരും ഒരുമിച്ച് ഉണ്ടായിരുന്നുള്ളുവെന്നാണ് വിവരം. ഇരുവർക്കും ഇടയിൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. മുറപ്പെണ്ണ് കോകിലയെയാണ് ബാല ഇന്ന് രാവിലെ വിവാഹം കഴിച്ചത്. എറണാകുളം പാവക്കുളം ശ്രീമഹാദേവക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |