
കൊച്ചി: സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ നിന്ന് 5,900 കോടി രൂപ കൂടി കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ വ്യക്തമാക്കി. ബുധനാഴ്ച രാത്രിയിലാണ് അറിയിപ്പ് ലഭിച്ചതെന്ന് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതു സംസ്ഥാന സർക്കാരിന് വലിയ പ്രതിസന്ധികൾ ഉണ്ടാക്കും. ക്ഷേമപെൻഷൻ ഉൾപ്പെടെ എല്ലാ പദ്ധതികളെയും ബാധിച്ചേക്കുമെന്നും കേന്ദ്രം ശ്വാസം മുട്ടിക്കുകയാണെന്നും ബാലഗോപാൽ പറഞ്ഞു. സംസ്ഥാനങ്ങളുടെ വരുമാനം കേന്ദ്രം കവർന്നെടുക്കുകയാണ്. കേന്ദ്ര- സംസ്ഥാന ബന്ധങ്ങളിലെ ഉത്തരവാദിത്വങ്ങളിൽ നിന്ന് കേന്ദ്രം പിന്മാറുന്നു. അഞ്ചു വർഷംകൊണ്ട് 25,000 കോടി രൂപയും ഈ വർഷം മാത്രം 17,000 കോടി രൂപയും കേന്ദ്രം വെട്ടിക്കുറച്ചെന്ന് മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |