മലയാളികളുടെ പ്രിയപ്പെട്ട നടി അഞ്ജു കുര്യൻ വിവാഹിതയാകുന്നു. റോഷനാണ് കോട്ടയം സ്വദേശിയായ അഞ്ജുവിന്റെ വരൻ. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ നടി സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചിട്ടുണ്ട്. 'എന്നെന്നേക്കുമായി ഞാൻ നിന്ന കണ്ടെത്തി, ഞങ്ങളെ ഈ നിമിഷത്തിലേക്ക് നയിച്ച ദെെവത്തോട് നന്ദി പറയുന്നു',- അഞ്ജു ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
മലയാളം തമിഴ് സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അഞ്ജു കുര്യൻ. പഠിച്ചതെല്ലാം ചെന്നെെയിലാണ്. പഠിക്കുന്ന സമയത്ത് തന്നെ മോഡലിംഗ് ചെയ്തിരുന്നു. മോഡലിംഗിലൂടെയാണ് സിനിമയിൽ എത്തിയത്. 2013ൽ നേരം എന്ന സിനിമയിൽ നിവിൻ പോളിയുടെ സഹോദരിയുടെ വേഷം ചെയ്തുകൊണ്ടായിരുന്നു അഞ്ജുവിന്റെ തുടക്കം.
തുടർന്ന് ഓം ശാന്തി ഓഓശാന, പ്രേമം, ഞാൻ പ്രകാശൻ, കവി ഉദ്ദേശിച്ചത്. ജാക്ക് ഡാനിയേൽ, മേപ്പടിയാൻ എന്നിവയുൾപ്പെടെ പതിനഞ്ചോളം സിനിമകളിൽ അഭിനയിച്ചു. ആസിഫ് അലി ചിത്രം കവി ഉദ്ദേശിച്ചതിലൂടെയാണ് അഞ്ജു ആദ്യമായി നായികയാവുന്നത്.
തമിഴിൽ സൂപ്പർ ഹിറ്റായ ചില മ്യൂസിക് വീഡിയോയുടെ ഭാഗമായതോടെ അഞ്ജുവിന് ധാരാളം ആരാധകരെ അവിടെ നിന്ന് ലഭിച്ചു. മലയാളത്തിൽ അഞ്ജുവിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ സിനിമ 'എബ്രഹാം ഓസ്ലർ' ആണ്. നടി സോഷ്യൽ മീഡിയയിലും സജീവയാണ്. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചതിന് പിന്നാലെ നിരവധി ആരാധകരാണ് ആശംസകൾ അറിയിച്ച് രംഗത്തെത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |