SignIn
Kerala Kaumudi Online
Wednesday, 18 February 2026 2.24 PM IST

'എന്റെ ബാല്യത്തിലെ ആ അനുഭവം കുട്ടികൾ വേണ്ടെന്ന തീരുമാനത്തിന് കാരണമായി'; വെളിപ്പെടുത്തി ലെന

Increase Font Size Decrease Font Size Print Page
lenaa

വളരെ ചെറിയ പ്രായത്തിൽ തന്നെ കുട്ടികൾ വേണ്ടെന്ന് തീരുമാനിച്ചതായി നടി ലെന. വിവാഹശേഷം കുട്ടികൾ എന്നത് ഒരു '‌ഡീഫോൾട്ട്' മോഡിൽ സംഭവിക്കേണ്ട ഒന്നല്ലെന്നും മറിച്ച് മാതാപിതാക്കൾ അതീവ ഗൗരവത്തോടെയും ഉത്തരവാദിത്തതോടെയും എടുക്കേണ്ട തീരുമാനമാണെന്നും ലെന വ്യക്തമാക്കി. മികച്ചൊരു പേരന്റ് ആകാൻ തനിക്ക് സാധിക്കുമോയെന്ന സ്വയം തിരിച്ചറിവും സ്വന്തം ബാല്യത്തിൽ അനുഭവിച്ച ഏകാന്തതയും കരിയറിലെ ലക്ഷ്യബോധവുമൊക്കെയാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് ലെന പറഞ്ഞു. ജീത്തു ജോസഫ് സംവിധാനം ചെയ്ത 'വലതുവശത്തെ കള്ളൻ' എന്ന സിനിമയുടെ പ്രസ്‌മീറ്റിൽ സംസാരിക്കുകയായിരുന്നു ലെന.

'കുട്ടികൾ വേണ്ട എന്ന് തീരുമാനിച്ച ഒരാളാണ് ഞാൻ. കുട്ടികൾ ഉണ്ടാകുന്നതിന് മുൻപ് കുട്ടികളെ എങ്ങനെ നോക്കും എന്നൊക്കെയുള്ള ഒരു പ്ലാൻ ഉണ്ടായിരിക്കണം. അതിന്റെ ഉത്തരവാദിത്തം മാതാപിതാക്കൾ വളരെ ഗൗരവകരമായി എടുക്കേണ്ടതാണ്. ഇതൊരു ഡീഫോർട്ട് മോഡിൽ കല്യാണം കഴിഞ്ഞാൽ കുട്ടികൾ ഉണ്ടാവണം. അത് അങ്ങനെ പൊയ്ക്കോളും. എങ്ങനെയെങ്കിലും പൊയ്ക്കോളും എന്നുള്ള രീതിയിൽ ചിന്തിക്കുന്നത് തെറ്റാണെന്ന് വിചാരിക്കുന്ന ഒരാളാണ് ഞാൻ. വളരെ ചെറിയ പ്രായത്തിൽ കുട്ടികൾ വേണ്ട എന്ന് തീരുമാനിച്ചിരുന്നു. കാരണം എനിക്ക് നല്ലൊരു പേരന്റ് ആവാൻ പറ്റുമെന്ന് തോന്നുന്നില്ല. കുറച്ചുകൂടെ പക്വതയുള്ള ഒരാളാവണം.

എന്റെ മാതാപിതാക്കൾ എന്നെ വളർത്തിയത് ഏറ്റവും നല്ല രീതിയിൽ അല്ല എന്നുള്ള ഒരു തോന്നലുള്ള ഒരു കുട്ടിയായിരുന്നു ഞാൻ. എന്നെ കുറെകൂടി കെയർ ചെയ്യാമായിരുന്നു. ഞാൻ ഭയങ്കരമായി സ്വാതന്ത്ര്യത്തിന് വേണ്ടി യുദ്ധം ചെയ്ത കുട്ടിയാണ്. അപ്പോൾ അവൾ എല്ലാം തന്നെത്താൻ ചെയ്യുന്നുണ്ട് ചെയ്‌തോട്ടെ എന്ന് വിചാരിച്ചു വിട്ടു. പിന്നീട് എന്റെ പരാതി അവർ എന്നെ പിന്തുണച്ചില്ല, എന്നെ എല്ലാത്തിനും ഒറ്റയ്ക്ക് വിട്ടു എന്നായി. നമ്മുടെ മനസിൽ ഈ ചിന്തകളൊക്കെ മാറിക്കൊണ്ടേ ഇരിക്കും. അങ്ങനെ ഞാൻ പേരന്റ് ആവേണ്ട എന്ന് തീരുമാനിച്ചു. പിന്നീട് വിചാരിച്ചു ഞാനിപ്പോൾ ഒരു കരിയർ പഴ്സൻ ആണ്. കരിയർ ഏറ്റെടുത്തു കഴിഞ്ഞാൽ ഒരു തീരുമാനം ഉണ്ട്, കരിയർ ഏറ്റെടുക്കണോ ഒരു ഫാമിലി എടുക്കണോ എന്ന്. അപ്പോൾ അച്ഛനും അമ്മയും കരിയറിന്റെ പിന്നാലെ പോയാൽ അവരുടെ കുട്ടികളെ ആര് നോക്കകും. ഇതൊക്കെ എന്റെ പഴ്സനൽ ചിന്താഗതികളാണ്, '- നടി പറഞ്ഞു.

TAGS: ACTRESS, LENAA, INTERVIEW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.