കൊല്ലം:അഞ്ചാം വയസിൽ അക്ഷര സ്ഫുടതയോടെ ഭഗവത് ഗീത വായിക്കുകയാണ്
പൂർണകൃപ. ഭഗവദ്ഗീതയിലെ ഒന്നാം അദ്ധ്യായമായ 'അർജുനവിവിഷാദയോഗ'ത്തിലെ 47 ശ്ളോകങ്ങൾ യാതൊരു തെറ്റും വരുത്താതെ പാരായണം ചെയ്യാൻ 8 മിനിട്ടും 13 സെക്കൻഡും മതി. ഈ നേട്ടത്തിലൂടെ ഇന്റർനാഷണൽ ബുക്ക് ഒഫ് റെക്കാഡ്സിൽ ഇടംപിടിച്ചു. ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മലയാളിയുമായി.
അമൃതപുരി മാതാ അമൃതാനന്ദമയി മഠത്തിലെ അന്തേവാസികളും അമൃതയിലെ സോഫ്റ്റ്‌വെയർ ഡിസൈനർമാരുമായ തേവലക്കര ആറാട്ട് വീട്ടിൽ അനീഷ്, കീർത്തിക ദമ്പതികളുടെ മകളാണ്.
അഞ്ചുവർഷമായി കുടുംബം ആശ്രമത്തിലാണ്. അവിടെ ഗീത പാരായണം ചെയ്യുന്നത് കേട്ട് രണ്ടുവയസുമുതൽ ശ്ലോകങ്ങൾ ചൊല്ലാൻ ശ്രമിച്ചു. ഒരുവർഷം മുൻപ് ഗീതാക്ലാസിൽ ചേർന്ന് ശ്ലോകങ്ങൾ പഠിച്ചു. ആശ്രമത്തിലെ മുതിർന്ന സ്വാമി ധ്യാനാമൃതയിൽ നിന്നാണ് ഭഗവത്ഗീത പഠിച്ചത്.
ഇതിനു മുൻപ് സംസ്കൃതത്തിൽ അക്കങ്ങൾ വളരെ വേഗത്തിൽ ചൊല്ലിയ ഏറ്റവും പ്രായംകുറഞ്ഞകുട്ടി എന്ന റെക്കാഡും കരസ്ഥമാക്കിയിരുന്നു. രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാരുടെയും ജില്ലകളുടെയും പേരുകൾ കാണാപാഠമാണ്. പുതിയകാവ് അമൃത വിദ്യാലയത്തിലെ യു.കെ.ജി. വിദ്യാർത്ഥിനിയാണ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |