ഒട്ടാവ: ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന്റെ വധവുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരെയുള്ള ആരോപണങ്ങൾ അമേരിക്കൻ മാദ്ധ്യമമായ വാഷിംഗ്ടൺ പോസ്റ്റിന് ചോർത്തി നൽകിയെന്ന് കനേഡിയൻ ഉദ്യോഗസ്ഥർ. വധത്തിൽ ഇന്ത്യൻ സർക്കാരിന് പങ്കുണ്ടെന്ന ആരോപണം കനേഡിയൻ സർക്കാർ പുറത്തുവിടും മുന്നേ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ നാതാലി ഡ്രൂയീൻ പോസ്റ്റിന് ചോർത്തി നൽകി.
ഖാലിസ്ഥാൻവാദികളെ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾക്ക് പിന്നിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണെന്ന റിപ്പോർട്ടിന് പിന്നിൽ കാനേഡിയൻ ഉപവിദേശകാര്യമന്ത്റി ഡേവിഡ് മോറിസൺ ആണ്. ഇരുവരും ഇക്കാര്യം പാർലമെന്റ് കമ്മിറ്റിക്ക് മുമ്പിലാണ് വെളിപ്പെടുത്തിയത്.വിഷയത്തിൽ ഒരു പ്രധാന അമേരിക്കൻ മാദ്ധ്യമത്തിന്റെ ഇടപെൽ ആവശ്യമാണെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് വിവരങ്ങൾ കൈമാറിയതെന്നും വിശദീകരിച്ചു. കാനഡയുടെ വാദങ്ങൾ അസംബന്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ഇന്ത്യ ആവർത്തിക്കുന്നതിനിടെയാണ് വെളിപ്പെടുത്തൽ. നിജ്ജറിന്റെ വധത്തിന് പിന്നിൽ ഇന്ത്യൻ സർക്കാരാണെന്ന കാനഡയുടെ ആരോപണം ഇരുരാജ്യങ്ങളും തമ്മിലെ നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയിരുന്നു. തെളിവ് പുറത്തുവിടാൻ ഇന്ത്യ ആവശ്യപ്പെട്ടിട്ടും കാനഡ തയ്യാറായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |