തിരുവനന്തപുരം: 62 ലക്ഷം പേർക്ക് ഈ മാസത്തെ സാമൂഹ്യസുരക്ഷാ പെൻഷൻ അനുവദിച്ച് ഉത്തരവായി. 1600 രൂപ ബുധനാഴ്ച മുതൽ കിട്ടിത്തുടങ്ങും. 26.62 ലക്ഷം പേർക്ക് ബാങ്ക് അക്കൗണ്ടുകളിലൂടെയും മറ്റുള്ളവർക്ക് നേരിട്ട് വിട്ടിലും എത്തിക്കും. ഏപ്രിൽ മുതൽ അതത് മാസം പെൻഷൻ വിതരണം ചെയ്തുപോരുന്നുണ്ട്.
അഞ്ച് മാസത്തെ പെൻഷൻ കുടിശികയിൽ ഒരുഗഡു ഓണത്തിന് നൽകി. ഒരു ഗഡുകൂടി ഈ വർഷം നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ശേഷിക്കുന്ന മൂന്ന് മാസത്തെ കുടിശിക അടുത്ത വർഷമേ നൽകൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |