പത്തനംതിട്ട: പി.പി.ദിവ്യയ്ക്കെതിരെ സംഘടന നടപടി വേണ്ടെന്ന് തീരുമാനിച്ചിട്ടില്ലെന്ന് സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു മാദ്ധ്യമങ്ങളോട് പറഞ്ഞു.
കുടുംബത്തിന് കളക്ടറുടെ സമീപനത്തിൽ സംശയമുണ്ടെന്ന് പറയുന്നുണ്ട് .അതിൽ അന്വേഷണം വേണം. ദിവ്യയ്ക്കെതിരെ സംഘടനാ നടപടി ഉടൻ വേണ്ടെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലെ തീരുമാനം പാർട്ടിയുടെ ആഭ്യന്തര കാര്യമാണ്.
ക്ഷണിക്കാതെ പോയി നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങ് റിപ്പോർട്ട് ചെയ്ത മാദ്ധ്യമ പ്രവർത്തകർക്കെതിരെ കേസെടുക്കണം. എതിരായ വാർത്തകൾ കൊടുത്തതാണ് അദ്ദേഹത്തെ മാനസികമായി വിഷമിപ്പിച്ചത്. പി.പി.ദിവ്യ മാദ്ധ്യമങ്ങളെ വിളിക്കാൻ അവർ പരിപാടിയുടെ സംഘാടകയല്ലെന്നും ഉദയഭാനു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |