തിരുവനന്തപുരം: സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിൽ വൈസ്ചാൻസലറുടെ ചുമതല കൈമാറുന്നത് സംബന്ധിച്ച് ഗവർണറുടെ തീരുമാനം നീളുന്നു. രണ്ടിടത്തെയും വി.സിയായിരുന്ന ഡോ.സജി ഗോപിനാഥിന്റെ കാലാവധി കഴിഞ്ഞ ശനിയാഴ്ച പൂർത്തിയായിരുന്നു. പകരം ചുമതല കൈമാറാൻ സർക്കാർ നൽകിയ പാനൽ നിയമവിരുദ്ധമാണെന്നാണ് ഗവർണറുടെ നിലപാട്.
വി.സി നിയമനത്തിൽ സർക്കാർ ഇടപെടരുതെന്ന, കണ്ണൂർ വി.സിയെ പുറത്താക്കിയുള്ള സുപ്രീംകോടതി ഉത്തരവാണ് ഗവർണർ ചൂണ്ടിക്കാട്ടുന്നത്. വി.സിയുടെ ചുമതല ആർക്കുമില്ലാത്തതിനാൽ രണ്ട് സർവകലാശാലകളിലും ഭരണ പ്രതിസന്ധിയാണ്.
50 ശതമാനം വിദ്യാലയങ്ങൾ
ഹരിത വിദ്യാലയങ്ങളായി
തിരുവനന്തപുരം: സംസ്ഥാനത്തെ 50 ശതമാനം വിദ്യാലയങ്ങൾ ഹരിത വിദ്യാലയങ്ങളായി മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. സമഗ്രമായ മാലിന്യ സംസ്കരണ പദ്ധതികൾ വികസിപ്പിക്കുന്നതിന് ശുചിത്വ മിഷനുമായും തദ്ദേശ സ്വയംഭരണ വകുപ്പുമായും സ്കൂളുകൾ സഹകരിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. ഡിസംബർ 31നകം എല്ലാ സ്കൂളുകളും മാലിന്യമുക്തവും പരിസ്ഥിതി സൗഹൃദവുമായ ക്യാമ്പസാക്കാനുള്ള പ്രവർത്തനവുമായി മുന്നോട്ടുപോകണം.
പട്ടം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ വി.കെ. പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷനായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |