മൂവാറ്റുപുഴ: അതിഥിത്തൊഴിലാളികളായ ദമ്പതികൾക്ക് നേരെ ആക്രമണം നടത്തിയ ഒരാൾ കൂടി അറസ്റ്റിൽ. പേഴക്കാപ്പിള്ളി ലബ്ബ കോളനി ഭാഗത്ത് വേലക്കോട്ടിൽ വീട്ടിൽ അജാസിനെ (35) ആണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. പേഴക്കാപ്പിള്ളി പള്ളിപ്പടി ഇ.ബി ജംഗ്ഷൻ ഭാഗത്ത് ചെളിക്കണ്ടത്തിൽ വീട്ടിൽ കുഞ്ഞുമൊയ്തീൻ (നിസാർ ), ചെളികണ്ടത്തിൽ സുധീർ, പുള്ളിച്ചാലിൽ വീട്ടിൽ ഇസ്മായിൽ എന്നിവരെ നേരത്തെ പിടികൂടിയിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് കോഴിക്കടയിൽ പോയി തിരികെ വരികയായിരുന്ന വീട്ടമ്മയെ സ്‌കൂട്ടറിൽ പിന്തുടർന്നെത്തിയ നിസാർ തടഞ്ഞ് നിർത്തി ലൈംഗീകമായി ഉപദ്രവിച്ചു. എതിർത്ത വീട്ടമ്മയെ മർദ്ദിച്ചു. ഇത് ഭർത്താവ് ചോദിച്ചതിലുള്ള വിരോധത്തിൽ ഭർത്താവിനെ നിസാറിന്റെ ബന്ധുവായ സുധീറും സംഘവും ആക്രമിച്ച് സാരമായി പരിക്കേൽപ്പിച്ചു. ഇൻസ്‌പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |