കൊച്ചി: കേരളത്തിന്റെ കായികകൗമാര സ്വപ്‌നങ്ങളുടെ ചുവടുവയ്പിന് ഇന്നു തുടക്കം. ഒളിമ്പിക്‌സ് മാതൃകയിൽ നടത്തുന്ന ആദ്യ സംസ്ഥാന സ്കൂൾ കായികമേളയുടെ ഉദ്ഘാടനച്ചടങ്ങ് വൈകിട്ട് നാലിന് എറണാകുളം മഹാരാജാസ് കോളേജ് മൈതാനത്ത് നടക്കും. വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം നിർവഹിക്കും. ഒളിമ്പ്യൻ പി.ആർ. ശ്രീജേഷ്, നടൻ മമ്മൂട്ടി തുടങ്ങിയവർ പങ്കെടുക്കും. താരങ്ങളുടെ രജിസ്‌ട്രേഷൻ ഇന്നു നടക്കും. മത്സരങ്ങൾ നാളെ മുതലാണ്. 11ന് കൊടിയിറങ്ങും.
17 വേദികളിലായി 1460 മത്സര ഇനങ്ങളിൽ 24,000കായിക താരങ്ങളാണ് മാറ്റുരയ്ക്കുന്നത്. അഞ്ചിന് രാവിലെ 7.30 മുതൽ ഗെയിംസ് ആരംഭിക്കും. ഏഴുമുതലാണ് അത്‌ലറ്റിക്‌സ്. ഭിന്നശേഷിക്കാരുടെയും ഗൾഫ് നാടുകളിലെ കുട്ടികളുടെയും പങ്കാളിത്തമാണ് ഇക്കുറി കായികമേളയുടെ ആകർഷണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |