തിരുവനന്തപുരം: ഗ്രാമീണ മേഖലയിൽ സമ്പൂർണ കുടിവെള്ള വിതരണത്തിനുള്ള ജൽജീവൻ മിഷൻ പദ്ധതിക്ക് സംസ്ഥാന വിഹിതമായി 380 കോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. കേന്ദ്രം 387 കോടി അനുവദിച്ചതിന് പിന്നാലെയാണിത്. രണ്ടാംഘട്ട പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന വിഹിതം ലഭിക്കാത്തതിനെ തുടർന്ന് വാട്ടർ അതോറിട്ടി 12,000 കോടി രൂപ വായ്പയെടുക്കാൻ നീക്കം നടത്തിയിരുന്നു. അനുമതി തേടി വാട്ടർ അതോറിട്ടി എം.ഡി ജലവിഭവ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്തയച്ചിരുന്നു.
44,714.78 കോടി രൂപയാണ് ആകെ ചെലവ്. കേന്ദ്ര, സംസ്ഥാന വിഹിതമായി 10,853.98 കോടിയാണ് ഇതുവരെ അനുവദിച്ചത്. ആകെ 71.5 ലക്ഷം ഉപഭോക്താക്കളിൽ 55 ശതമാനത്തിന് കണക്ഷൻ നൽകി. ബാക്കിയുള്ളവ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |