SignIn
Kerala Kaumudi Online
Sunday, 10 May 2026 8.44 AM IST

ശനിയാഴ്ചകൾ അവധി ദിവസമാക്കണം,​ ജീവനക്കാരുടെ പണിമുടക്ക് നാളെ,​ ബാങ്കുകളുടെ പ്രവർത്തനം തടസപ്പെടും

Increase Font Size Decrease Font Size Print Page
bank-

ന്യൂഡൽഹി:ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിവസമാക്കണം എന്നാവശ്യപ്പെട്ട് പൊതുമേഖല ബാങ്ക് ജീവനക്കാർ നാളെ (ചൊവ്വ)​ പണിമുടക്കും. യുണൈറ്റഡ് ഫോറം ഒഫ് ബാങ്ക് യൂണിയൻസിന്റെ (യു.എഫ്.ബി.യു)​ നേതൃത്വത്തിലാണ് പണിമുടക്ക്. ഇതിന്റെ പശ്ചാത്തലത്തിൽ പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനം നാളെ തടസപ്പെടാൻ സാദ്ധ്യതയുണ്ട്. ജീവനക്കാരുടെ 9 സംഘടനകളുടെ കൂട്ടായ്മയാണ് യു.എഫ്.ബി.യു. ജനുവരി 23ന് ലേബർ കമ്മിഷണറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.

നിലവിൽ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച ബാങ്ക് ജീവനക്കാർക്ക് അവധിയാണ്. ഇത് എല്ലാ ശനിയും ആക്കണമെന്നാണ് സംഘടനകൾ ആവശ്യപ്പെടുന്നത്. ഇതിനായി ദിവസവും 40 മിനിട്ട് അധികം ജോലി ചെയ്യാമെന്നും സംഘടനകൾ അറിയിച്ചിരുന്നു. ഏറെ നാളായിട്ടും ആവശ്യങ്ങൾ അംഗീകരിക്കാത്തതിനാലാണ് പണിമുടക്കിലേക്ക് പോകേണ്ടി വന്നതെന്ന് യൂണിയൻ നേതൃത്വം പറയുന്നു. പണം നിക്ഷേപിക്കൽ,​ പിൻവലിക്കൽ,​ ചെക്കുകൾ പാസാക്കൽ,​ ഭരണപരമായ നടപടികൾ തുടങ്ങിയവ നാളെ തടസപ്പെടും. അതേസമയം സ്വകാര്യ ബാങ്കുകളുടെ പ്രവർത്തനങ്ങളെ പണിമുടക്ക് ബാധിക്കില്ല. .

TAGS: NEWS 360, NATIONAL, NATIONAL NEWS, BANK STRIKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.