തിരുവനന്തപുരം: മഴക്കെടുതിയിൽ അകപ്പെട്ട കേരളത്തിന് കൈത്താങ്ങുമായി ഡി.എം.കെ പ്രവർത്തകർ. ആദ്യഘട്ടത്തിൽ ശേഖരിച്ച 60 ലോഡ് അവശ്യവസ്തുക്കൾ ഉടൻ കേരളത്തിലെത്തുമെന്നാണ് വിവരം.കേരളത്തിന് വേണ്ട അവശ്യസാധനങ്ങൾ ശേഖരിക്കണമെന്ന് രണ്ട് ദിവസം മുമ്പ് പാർട്ടി ജില്ലാ കമ്മിറ്റികൾക്ക് ഡി.എം.കെ അദ്ധ്യക്ഷൻ എം.കെ.സ്‌റ്റാലിൻ നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് രണ്ട് ദിവസം കൊണ്ടാണ് അരി, പലവ്യജ്ഞനം, വസ്ത്രം, സാനിറ്ററി നാപ്‌കിൻ, ജീവൻ രക്ഷാമരുന്നുകൾ, പഠനസാമഗ്രികൾ തുടങ്ങിയവ ശേഖരിച്ചത്.
ഇന്നലെ പാർട്ടി ആസ്ഥാനമായ ചെന്നൈ അണ്ണ അറിവാലയത്തിൽ നടന്ന ചടങ്ങിൽ അറുപത് ലോഡ് സാധനങ്ങൾ ഡി.എം.കെ. കേരള സംസ്ഥാന സെക്രട്ടറി പുതുക്കോട്ടൈ മുരുകേഷന് കൈമാറി. തമിഴ്നാട്ടിലെ മറ്റ് പാർട്ടി പ്രവർത്തകരോടും കൂടുതൽ അവശ്യ സാധനങ്ങൾ സംഭാവന ചെയ്യാൻ താൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ ലഭിക്കുന്ന സാധനങ്ങൾ ചെന്നൈയിലെ പാർട്ടി ആസ്ഥാനത്ത് ശേഖരിച്ച് കേരളത്തിന് കൈമാറുമെന്നും സ്‌റ്റാലിൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |