
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ നിരന്തരം വിമർശിക്കുകയും കോടതിയെ സമീപിക്കുകയും ചെയ്യുന്ന ഐ.എ.എസ് ഉദ്യോഗസ്ഥർക്കെതിരേ മന്ത്രിസഭാ യോഗത്തിൽ വിമർശനം. സർക്കാർ നടപടികൾക്കെതിരേ സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം ചില ഉദ്യോഗസ്ഥർ വിമർശനം പതിവാക്കിയെന്ന അഭിപ്രായവുമുയർന്നു.
സർക്കാരിന്റെ നയപരമായ തീരുമാനത്തിനെതിരേ കോടതിയെ സമീപിക്കുന്ന മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ ബി. അശോകിന്റെ പേരെടുത്തു പറഞ്ഞും മന്ത്രിമാർ വിമർശനം ഉന്നയിച്ചു. ഇത്തരം ഉദ്യോഗസ്ഥരെ നിലയ്ക്കു നിറുത്തേണ്ടത് ആവശ്യമാണെന്നും ചില മന്ത്രിമാർ പറഞ്ഞു. എന്നാൽ, മുഖ്യമന്ത്രി കൃത്യമായ അഭിപ്രായം പറഞ്ഞില്ലെന്നാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |