തൃപ്പൂണിത്തുറ: തപസ്യ കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ തൃപ്പൂണിത്തുറ എൻ.എം. ഫുഡ് വേൾഡ് ഓഡിറ്റോറിയത്തിൽ 17 ന് തുറവൂർ വിശ്വംഭരൻ അനുസ്‌മരണ സദസ് സംഘടിപ്പിക്കും. അനുസ്‌മരണത്തോടനുബന്ധിച്ച് നടക്കുന്ന 'ഏകദിന മഹാഭാരത സമീക്ഷ' പ്രൊഫ. തോമസ് മാത്യു, ഡോ. ആനന്ദ്‌രാജ് എന്നിവർ നയിക്കും. കലാചരിത്രകാരൻ ഡോ. എം.ജി. ശശിഭൂഷണെ തുറവൂർ വിശ്വംഭരൻ പുരസ്‌കാരം നൽകി ആദരിക്കും. ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ ആർ. സജ്ജയൻ, പ്രൊഫ. കെ.പി. ശശിധരൻ, ഡോ. ലക്ഷ്മി ശങ്കർ, സംസ്ഥാന അദ്ധ്യക്ഷ ഡോ. സുവർണ നാലപ്പാട്ട്, ജനറൽ സെക്രട്ടറി കെ.ടി. രാമചന്ദ്രൻ എന്നിവർ പങ്കെടുക്കും. ജില്ലാ പ്രസിഡന്റ് വെണ്ണല മോഹനൻ അദ്ധ്യക്ഷനാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |