കൊച്ചി: കേരള പ്രിന്റേഴ്സ് അസോസിയേഷൻ സംസ്‌ഥാന സമ്മേളനവും പ്രിന്റ് ആൻഡ് പായ്ക്ക് എക്സിബിഷനും ഈ മാസം 15, 16, 17 തീയതികളിൽ കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കും. നാളെ രാവിലെ 10.30ന് സംസ്ഥാന പ്രസിഡന്റ് വൈ. വിജയൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഹൈബി ഈഡൻ എം.പി. എക്‌സിബിഷൻ ഉദ്ഘാടനം ചെയ്യും. തൃക്കാക്കര നഗരസഭ ചെയർപേഴ്‌സൺ രാധാമണി പിള്ള മുഖ്യാതിഥിയായിരിക്കും. പ്രിന്റിംഗ് മെഷനറികൾ, ഡിജിറ്റൽ പ്രിന്ററുകൾ, കട്ടിംഗ് മെഷനറികൾ, ലാമിനേഷൻ മെഷനറികൾ, പ്രിന്റിംഗ് ഫിനിഷിംഗ് മെഷനറികൾ തുടങ്ങിയവ പ്രദർശനത്തിനുണ്ടാകും. 17ന് രാവിലെ 11ന് പൊതുസമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. കെ.പി.എ ജനറൽ കൺവീനർ രാജീവ് ഉപ്പത്ത്,കെ.പി.എ എറണാകുളം സംസ്ഥാന ജില്ലാ പ്രസിഡന്റ് ബിനു പോൾ, മീഡിയ കൺവീനർ മാർട്ടിൻ മാത്യു, ട്രഷറർ പി.അശോക് കുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |