ആലുവ: ജനസേവ ശിശുഭവന്റെ നേതൃത്വത്തിൽ രാജസ്ഥാനിലെ അജ്മീറിൽ പ്രവർത്തിക്കുന്ന ജനസേവ ഉഡാൻ അക്കാഡമിയിലെ കുട്ടികൾക്ക് അപൂർവാനുഭവമായി ശിശുദിനാഘോഷം. അക്കാഡമി ഡയറക്ടർ ഡോ. സുനിൽ ജോസിന്റെ നേതൃത്വത്തിൽ കുട്ടികൾ നഗരത്തിലെ വിവിധ ഇടങ്ങൾ സന്ദർശിച്ചാണ് ദിവസം മുഴുവൻ നീണ്ടുനിന്ന ആഘോഷങ്ങൾ നടത്തിയത്.
അജ്മീറിലെ സിറ്റി സ്ക്വയർ മാളിലെ എസ്കലേറ്റർ അടക്കമുള്ള ആധുനിക സംവിധാനങ്ങൾ കുട്ടികൾക്ക് വിസ്മയമായി. സിങ്കം - 3 സിനിമ കണ്ടാണ് അജ്മീറിലെ ചേരിപ്രദേശത്തെ കുട്ടികൾ നഗരത്തിൽ നിന്ന് മടങ്ങിയത്. അജ്മീറിൽ 3 കേന്ദ്രങ്ങളിലും സഞ്ചരിക്കുന്ന വാഹനത്തിലുമായി 700 ഓളം കുട്ടികൾക്കാണ് ജനസേവ വിദ്യാഭ്യാസം നൽകുന്നത്. ശിശുദിനാഘോഷത്തിൽ പങ്കെടുക്കാൻ കഴിയാത്തവർക്കായി യാത്ര ഒരുക്കുമെന്ന് ജനസേവ ചെയർമാൻ ജോസ് മാവേലി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |