മൂവാറ്റുപുഴ: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിലെ ഒഴിഞ്ഞു കിടക്കുന്ന മൂവായിരത്തഞ്ഞൂറോളം തസ്തികകളിലേക്ക് അടിയന്തരമായി നിയമനം നടത്തണമെന്ന് കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എ. ഐ.ടി .യു .സി) ജില്ലാ സെക്രട്ടറി പി .എസ് . സ്റ്റാലിൻ ആവശ്യപ്പെട്ടു. ആശ്രിത നിയമനം ത്വരിതപ്പെടുത്തുക, ആനുകൂല്യനിഷേധം അവസാനിപ്പിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് 26ന് ജില്ലാ കേന്ദ്രങ്ങളിൽ നടക്കുന്ന പ്രതിഷേധ മാർച്ചിന്റേയും ധർണ്ണയുടെയും മുന്നോടിയായി മൂവാറ്റുപുഴ ഡിവിഷൻ ഓഫീസിൽ നടന്ന വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വർക്കേഴ്സ് ഫെഡറേഷൻ ഡിവിഷൻ പ്രസിഡണ്ട് കലാമോൾ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |