SignIn
Kerala Kaumudi Online
Saturday, 16 November 2024 10.54 PM IST

ഹർത്താലുമായി  സഹകരിക്കില്ല, കടകൾ തുറക്കും; കോൺഗ്രസ് ആഹ്വാനത്തിനെതിരെ വ്യാപാരികൾ

Increase Font Size Decrease Font Size Print Page
kozhikode-

കോഴിക്കോട്: ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന സംഘർഷത്തിന് പിന്നാലെ കോഴിക്കോട് ജില്ലയിൽ കോൺഗ്രസ് ഹർത്താൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഹർത്താലിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് വ്യാപാരികൾ. ഹർത്താലുമായി സഹകരിക്കില്ലെന്നും തങ്ങളുടെ കടകൾ തുറന്ന് പ്രവവർത്തിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കി. ഹർത്താലിൽ നിന്ന് കോൺഗ്രസ് പിന്മാറണമെന്നും അവർ ആവശ്യപ്പെട്ടു.

രാവിലെ ആറ് മുതൽ വെെകിട്ട് ആറ് വരെയാ കോൺഗ്രസ് ഹർത്താൽ പ്രഖ്യാപിച്ചത്. ഇന്ന് നടന്ന ചേവായൂർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെയായിരുന്നു സംഘർഷം. വോട്ടർമാരെ എത്തിക്കുന്ന വാഹനങ്ങൾക്ക് നേരെ അക്രമം നടന്നു. പറയഞ്ചേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് വോട്ടെടുപ്പ് നടന്നത്. കോൺഗ്രസിന്റെ ഔദ്യോഗിക പാനലും സിപിഎം പിന്തുണയ്‌ക്കുന്ന കോൺഗ്രസ് വിമതരും തമ്മിലാണ് മത്സരം. ബാങ്ക് സംരക്ഷണസമിതി എന്ന പേരിലാണ് വിമതർ മത്സരിക്കുന്നത്. ആക്രമണത്തിന് പിന്നിൽ സിപിഎം പിന്തുണയുള്ള ബാങ്ക് സംരക്ഷണ സമിതിയാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.

5000 ഓളം കള്ളവോട്ട് സിപിഎം ചെയ്തു. 10000 കോൺഗ്രസ് വോട്ടർമാരെ അനുവദിച്ചില്ല. സിപിഎം അഴിഞ്ഞാട്ടത്തിന് പൊലീസ് കൂട്ടു നിന്നു. കോഴിക്കോട് കമ്മീഷണർ വിളിച്ചപ്പോൾ ഫോൺ പോലും എടുത്തില്ല. കോൺഗ്രസ് പ്രവർത്തകർ സിപിഎം ആക്രണത്തിൽ പരിക്ക് പറ്റി. വനിത വോട്ടർമാരെ കയ്യേറ്റം ചെയ്തു. വോട്ടർമാരല്ലാത്ത സിപിഎം പ്രവർത്തകർ പുലർച്ചെ നാല് മണിയോടെ എത്തി. പലരും വ്യാജ ഐഡി കാർഡുമായാണ് വന്നത്. കൂടുതൽ പൊലീസുകാരെ അയക്കാമെന്ന് പറഞ്ഞതല്ലാതെ ഇടപെട്ടില്ല. സിപിഎം നടത്തിയത് കണ്ണൂർ മോഡൽ ആക്രമണമാണ്',- കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

TAGS: KOZHIODE, CONGRESS, HARTHAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.