അടൂർ: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. അടൂർ പന്നിവിഴ കോടംവിള പുത്തൻവീട്ടിൽ ശശി(65) ആണ് മരിച്ചത്. ബസ് തട്ടി കൈയ്ക്ക് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്നു. അടൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് എതിർവശത്തെ ബസ്ബേയിൽ കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 10.45നായിരുന്നു അപകടം. സ്വകാര്യ ബസിൽ കയറാൻ തുടങ്ങവെ മറ്റൊരു സ്വകാര്യ ബസ് ശശിയെ തട്ടുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: മായാ ലക്ഷ്മി.മക്കൾ:ശങ്കർ,ശ്യാമ. മരുമകൻ: മഹേഷ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |