കോലഞ്ചേരി: പൂതൃക്ക പൂതൃക്കോവിൽ ശ്രീ കൃഷ്ണസ്വാമി ക്ഷേത്ര മുറ്റത്തെ താത്കാലിക താമരക്കുളത്തിൽ സഹസ്രദളപത്മം വിരിഞ്ഞു. പുരാണങ്ങളിലെ അപൂർവ പുഷ്പങ്ങളിലൊന്നാണ് സഹസ്ര ദളപത്മം. അമ്പലത്തിലെ പൂജ ആവശ്യങ്ങൾക്കുള്ള താമര അവിടെ നട്ടു വളർത്തുകയാണ് പതിവ്. മാമലശേരിയിലെ നഴ്സറിയിൽ നിന്നുമാണ് താമര വിത്ത് വാങ്ങിയത്.
നട്ട് മൂന്ന് മാസം കഴിഞ്ഞതോടെ സഹസ്ര ദളപത്മം മൊട്ടിട്ടു. ഇന്നലെയോടെ പൂർണ്ണമായും വിരിഞ്ഞിട്ടുണ്ട്. അമ്പല കമ്മിറ്റി ഭാരവാഹികളാണ് താമരയുടെ സംരക്ഷകർ. ഉപേക്ഷിച്ച ബാത്ത് ടബാണ് താമരക്കുളമാക്കി മാറിയത്. ദേവീ ദേവന്മാരുടെ ഇരിപ്പിടമായി പുരാണങ്ങളിൽ വിശേഷിപ്പിക്കുന്ന ഈ താമര കേരളത്തിലെ കാലാവസ്ഥയിൽ അപൂർവമായാണ് പുഷ്പിക്കാറുള്ളത്. ആയിരമിതളുള്ള താമര കാണാൻ കാഴ്ചക്കാരുമേറെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |