തൃശൂർ: ചേലക്കരയിൽ പരീക്ഷണത്തിനിറങ്ങിയ പി.വി.അൻവറിന്റെ പാർട്ടിയെ ജനം പരിഗണിച്ചില്ല. ഡി.എം.കെ സ്ഥാനാർത്ഥിയായി മത്സരിച്ച എൻ.കെ.സുധീറിന് ലഭിച്ചത് 3920 വോട്ടു മാത്രം.
ഡി.എം.കെയുടെ സാന്നിദ്ധ്യം എൽ.ഡി.എഫിന്റെ വോട്ട് കുറച്ചേക്കുമെന്നായിരുന്നു ചിലരുടെ കണക്കുകൂട്ടൽ. പക്ഷേ, ഫലം കാണിക്കുന്നത് കോൺഗ്രസിന്റെ കുറച്ച് വോട്ട് ചോർന്നതായിട്ടാണ്.
ചേലക്കരയിൽ തന്റെ സ്ഥാനാർത്ഥിക്ക് പിന്തുണ നൽകണമെന്ന് പി.വി. അൻവർ കോൺഗ്രസിനോട് ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസ് നേതൃത്വം അത് പാടേ തള്ളിയിരുന്നു.
അൻവറിന്റെ സ്ഥാനാർത്ഥി നേടിയ വോട്ടും ബി.ജെ.പി സ്ഥാനാർത്ഥിക്ക് അധികമായി ലഭിച്ച പതിനായിരത്തോളം വോട്ടുമാണ് രമ്യയുടെ പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിച്ചത്. ബി.ജെ.പിക്ക് അധികമായി ലഭിച്ച വോട്ടുകൾ കോൺഗ്രസിന്റേതാണെന്ന് സി.പി.എമ്മും ആരോപിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |