തിരുവല്ല : അധികാരത്തിന്റെ അകത്തളങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനും രാഷ്ട്രീയ ശക്തിയാകാനും സ്ത്രീകൾ സധൈര്യം മുന്നോട്ടുവരണമെന്ന് വനിതാസംഘം കേന്ദ്രസമതി സെക്രട്ടറി അഡ്വ.സംഗീതാ വിശ്വനാഥ് പറഞ്ഞു. എസ്.എൻ.ഡി.പി.യോഗം തിരുവല്ലാ യൂണിയൻ വനിതാസംഘം സഹോദരൻ അയ്യപ്പൻ മേഖലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. . വനിതാസംഘം യൂണിയൻ പ്രസിഡന്റ് സുമ സജികുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ മുഖ്യപ്രഭാഷണവും സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ ആമുഖപ്രസംഗവും നടത്തി. യോഗം ഇൻസ്‌പെക്റ്റിംഗ് ഓഫീസർ എസ്.േരവീന്ദ്രൻ എന്നിവർ വിശിഷ്ടാതിഥിയായി. യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി ബിജു സംഘടനാ സന്ദേശം നൽകി, വനിതാസംഘം യൂണിയൻ സെക്രട്ടറി മണിയമ്മ സോമശേഖരൻ, കുമാരിസംഘം കോർഡിനേറ്റർ ശോഭാ ശശിധരൻ, വനിതാസംഘം വൈസ് പ്രസിഡന്റ് ഇന്ദു വി.ആർ, ജോ.സെക്രട്ടറി ശ്രീവിദ്യ, എക്സി.കമ്മിറ്റിയംഗം ലേഖാ പ്രദീപ്, കോർഡിനേറ്റർ അജിത ഗോപൻ, കൺവീനർ പ്രീതാ ബെന്നി, യൂണിയൻ കൗൺസിലർമാരായ മനോജ് ഗോപാൽ, ബിജു മേത്താനം, രാജേഷ് മേപ്രാൽ, പഞ്ചായത്ത് കമ്മിറ്റിയംഗം കെ.കെ.രവി, വള്ളംകുളം ശാഖാ ചെയർമാൻ വിജയൻ അതിരുവേലിൽ, കൺവീനർ കെ.ജെ അഭിലാഷ്, സൈബർസേന കോർഡിനേറ്റർ അവിനാഷ് മനോജ് എന്നിവർ പ്രസംഗിച്ചു. സംഘടനാ പ്രവർത്തനത്തിൽ വനിതകളുടെ പങ്ക് എന്ന വിഷയത്തിൽ ജെ.സി.ഐ പരിശീലകൻ വി. ശ്യാം കുമാർ ക്ലാസെടുത്തു. തിരുവല്ല ടൗൺ, വള്ളംകുളം, ഓതറ, ഇരവിപേരൂർ, നെല്ലിമല, ഓതറ കുമാരനാശാൻ, ഓതറ ഈസ്റ്റ്, തൈമറവുംകര എന്നീ ശാഖകളിലെ വനിതാസംഘം പ്രവർത്തകർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |