ന്യൂഡൽഹി: ഉത്തേജകപരിശോധനയ്‌ക്കായി സാമ്പിളുകൾ എത്തിക്കാത്തതിനെ തുടർന്ന് ഒളിമ്പിക്‌സ് മെഡൽ നേടിയ താരം ബജ്‌രംഗ് പൂനിയയ്‌ക്ക് നാല് വർഷത്തെ വിലക്ക്. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ) ആണ് പൂനിയയ്‌ക്ക് വിലക്ക് പ്രഖ്യാപിച്ചത്. മാർച്ച് മാസത്തിൽ നടന്ന സെലക്ഷൻ ട്രയൽസിൽ ഉത്തേജക മരുന്ന് പരിശോധനയ്‌ക്ക് സാമ്പിൾ എത്തിക്കാൻ ആവശ്യപ്പെട്ടെങ്കിലും ബജ്‌രംഗ് പൂനിയ തയ്യാറായില്ല. ഇതോടെയാണ് കടുത്ത നടപടിയിലേക്ക് നാഡ കടന്നത്.
നാല് വർഷം വിലക്കുള്ള കാലയളവിൽ ഗുസ്‌തി മത്സരങ്ങളിൽ പങ്കെടുക്കാനോ പരിശീലകൻ ആകാനോ പൂനിയയ്‌ക്ക് ഇതോടെ കഴിയില്ല. ടോക്കിയോ ഒളിമ്പിക്‌സിൽ ഇന്ത്യയ്‌ക്കായി വെങ്കലം നേടിയ താരമായ ബജ്‌രംഗ് രാജ്യശ്രദ്ധ ആകർഷിച്ച ഗുസ്തി താരങ്ങളുടെ സമരത്തിൽ മുൻനിരയിലുണ്ടായിരുന്നു. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിൽ ചേർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |