SignIn
Kerala Kaumudi Online
Tuesday, 10 March 2026 11.44 AM IST

പശ്ചിമേഷ്യൻ സംഘർഷം: സൗദിയിൽ ഇന്ത്യക്കാരന് പരിക്ക്

Increase Font Size Decrease Font Size Print Page
pic

 സൗദി അറേബ്യയിലെ അൽ ഖാർജിൽ ജനവാസ മേഖലയിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട രണ്ട് വിദേശികളിൽ ഒരാൾ ഇന്ത്യക്കാരനല്ലെന്ന് റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു. പരിക്കേറ്റ ഒരു ഇന്ത്യക്കാരൻ ചികിത്സയിലുണ്ടെന്നും പറഞ്ഞു. ഇന്ത്യക്കാരനും ബംഗ്ലാദേശ് പൗരനും കൊല്ലപ്പെട്ടെന്നാണ് സൗദി സിവിൽ ഡിഫൻസ് ആദ്യം അറിയിച്ചത്. എന്നാൽ രണ്ട് പേരും ബംഗ്ലാദേശ് സ്വദേശികളാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു

 സൗദിയിൽ റിയാദിനെയും പ്രിൻസ് സുൽത്താൻ എയർ ബേസിനെയും ലക്ഷ്യമാക്കിയ മിസൈലുകളെ തകർത്തു. സൗദിയിലെ എംബസി ജീവനക്കാരോട് ഒഴിയാൻ യു.എസ് നിർദ്ദേശം

 ബഹ്‌റൈനിലെ ബാപ്കോ എണ്ണ ശുദ്ധീകരണശാലയിൽ ഡ്രോൺ പതിച്ച് തീപിടിത്തം. നാശനഷ്ടമുണ്ട്. പരിക്കേറ്റ 32 പേരിൽ 4 പേരുടെ നില ഗുരുതരം

 കുവൈറ്റിൽ ഫർവാനിയയിലെ അബ്ദുള്ള അൽ മുബാറക് അൽ സബാഹ് മേഖലയിൽ ഡ്രോൺ ആക്രമണത്തിൽ ഒരു കെട്ടിടത്തിനും വാഹനങ്ങൾക്കും നാശനഷ്ടം

 യു.എ.ഇയ്ക്ക് നേരെ വന്ന 12 ബാലിസ്റ്റിക് മിസൈലുകളെയും 18 ഡ്രോണുകളെയും തകർത്തു. 3 മിസൈലുകൾ കടലിൽ പതിച്ചു

 ഇറാക്കിലെ എർബിൽ വിമാനത്താവളത്തിന് സമീപത്തെ യു.എസ് ബേസിന് നേരെ ആക്രമണം

 ഇസ്രയേലിൽ ടെൽ അവീവിനും നെഗേവ് മരുഭൂമിയ്ക്കും യു.എസ് ബേസുകൾക്കും നേരെ ഇറാന്റെ ആക്രമണ ശ്രമം

 ഇറാനിൽ ബുഷെഹറിനും ടെഹ്റാനിലും ശക്തമായ ആക്രമണങ്ങൾ. ശനിയാഴ്ച മാത്രം ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാനിലെ 30ലേറെ എണ്ണ സംഭരണ കേന്ദ്രങ്ങൾ

 തെക്കൻ ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 16 മരണം. ലെബനനിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 400 കടന്നു. ഇതിൽ 83 പേർ കുട്ടികൾ. ബെയ്റൂട്ടിൽ ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ വിദേശ വിഭാഗമായ ഖുദ്സ് ഫോഴ്സിലെ മൂന്ന് കമാൻഡർമാരെയും ഇസ്രയേൽ വധിച്ചു

 തുർക്കിയുടെ വ്യോമാതിർത്തിയിലേക്ക് പ്രവേശിച്ച ഇറാന്റെ ബാലിസ്റ്റിക് മിസൈൽ നാറ്റോയുടെ പ്രതിരോധ സംവിധാനം തകർത്തു

 യുദ്ധത്തിനിടെ കൊല്ലപ്പെട്ട യു.എസ് സൈനികരുടെ എണ്ണം 7 ആയി

 യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫോൺ സംഭാഷണം നടത്തി. മേഖലയിലെ സ്ഥിതിഗതികൾ വിലയിരുത്തി

----------------------------

 മൊജ്തബായുടെ നിയമനം: സന്തുഷ്ടനല്ലെന്ന് ട്രംപ്


മൊജ്തബാ ഖമനേയി ഇറാന്റെ പരമോന്നത നേതാവായി പ്രഖ്യാപിച്ചതിൽ താൻ സന്തുഷ്ടനല്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന് യു.എസ് കനത്ത പ്രഹരമേൽപ്പിച്ചെന്നും അവരുടെ കഴിവുകൾ ദുർബലമായെന്നും ട്രംപ് അവകാശപ്പെട്ടു. അതേ സമയം, ഇറാനെതിരെയുള്ള സൈനിക ദൗത്യം പദ്ധതിയനുസരിച്ച് മുന്നോട്ടുപോവുകയാണെന്നും ഇറാൻ കീഴടങ്ങണമെന്നും യു.എസ് ഡിഫൻസ് സെക്രട്ടറി പീറ്റ് ഹെഗ്‌സേത്ത് പറഞ്ഞു.

 സ്വത്തുക്കൾ കണ്ടുകെട്ടും


ഭരണകൂടത്തെ എതിർക്കുന്ന വിദേശത്ത് കഴിയുന്ന പൗരന്മാർക്കെതിരെ ഇറാൻ. വിദേശ രാജ്യത്ത് നിന്ന് ശത്രുക്കളെ സഹായിക്കുന്നവരുടെ ഇറാനിലെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്ന് അറ്റോർണി ജനറലിന്റെ ഓഫീസ് അറിയിച്ചു. ഇത്തരം പ്രവണതകൾ ദേശീയ സുരക്ഷയ്ക്ക് അപകടമാണെന്നും പറഞ്ഞു.

 ഹെലികോപ്റ്റർ അപകടം:

2 യു.എ.ഇ സൈനികർ കൊല്ലപ്പെട്ടു


യു.എ.ഇയിൽ ഹെലികോപ്റ്റർ തകർന്ന് 2 സായുധ സേനാംഗങ്ങൾ മരിച്ചു. രാജ്യത്തിനായുള്ള ചുമതലകൾ നിർവഹിക്കുന്നതിനിടെ ഹെലികോപ്റ്ററിനുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിലേക്ക് നയിച്ചതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അപകടത്തിന് നിലവിലെ സംഘർഷങ്ങളുമായി ബന്ധമുണ്ടോ എന്നും വ്യക്തമാക്കിയിട്ടില്ല.

ഗൾഫിൽ സി.ബി.എസ്.ഇ പരീക്ഷ മാറ്റി

സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ബഹ്‌റൈൻ, ഇറാൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ പരീക്ഷാ കേന്ദ്രങ്ങളിൽ 12 മുതൽ മാർച്ച് 16 വരെയുള്ള സി.ബി.എസ്.ഇ 12-ാം ക്ളാസ് ബോർഡ് പരീക്ഷ മാറ്റി. മാർച്ച് 16 മുതൽ നടക്കുന്ന പരീക്ഷകളുടെ കാര്യം 14ന് തീരുമാനിക്കും. വിദ്യാർത്ഥികൾ പരീക്ഷാ വിവരങ്ങൾക്കായി സ്‌കൂളുകളുമായി ബന്ധപ്പെടാനും ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കാനും സി.ബി.എസ്.ഇ അഭ്യർത്ഥിച്ചു. ഗൾഫിലെ സി.ബി.എസ്.ഇ 10-ാം ക്ളാസ് പരീക്ഷകളെല്ലാം റദ്ദാക്കിയിട്ടുണ്ട്.

TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.