ദേശീയ ഡിസൈൻ പഠന സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ടെക്നോളജി -നിഫ്റ്റ് ബിരുദ, ബിരുദാനന്തര, ഡോക്ടറൽ പരീക്ഷകൾക്ക് അപേക്ഷ ക്ഷണിച്ചു. ഏറെ തൊഴിൽ സാദ്ധ്യതയുള്ള ബാച്ചിലർ ഒഫ് ഡിസൈൻ, ഫാഷൻ ടെക്നോളജി, എം. ഡെസ്, ഡോക്ടറൽ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം.
കേന്ദ്രസർക്കാരിന്റെ കീഴിൽ ടെക്സ്റ്റൈൽ മന്ത്രാലയത്തിന്റെ കീഴിലുള്ള സ്ഥാപനമാണിത്.നാലു വർഷ ബി.ഡെസ് പ്രോഗ്രാം വിവിധ മേഖലകളിലുണ്ട്. ഫാഷൻ ഡിസൈൻ, ആക്‌സെസ്സറി ഡിസൈൻ, ഫാഷൻ കമ്മ്യൂണിക്കേഷൻ,നിറ്റ് വെയർ ഡിസൈൻ, ലെതർ ഡിസൈൻ, ടെക്സ്റ്റൈൽ ഡിസൈൻ എന്നിവ ഇതിൽപ്പെടും. പ്ലസ് ടു ഏത് ഗ്രൂപ്പെടുത്തവർക്കും ബി.ഡിസൈന് അപേക്ഷിക്കാം. എന്നാൽ ബി എഫ് ടെക്കിനു കണക്ക് പ്ലസ് ടു തലത്തിൽ പഠിച്ചിരിക്കണം. കൂടാതെ ഡിസൈൻ, ഫാഷൻ മാനേജ്‌മെന്റ്, ഫാഷൻ ടെക്നോളജി എന്നിവയിൽ ബിരുദാനന്തര പ്രോഗ്രാമുകളും ഡോക്ടറൽ പ്രോഗ്രാമുകളുമുണ്ട്. ഫെബ്രുവരി 9 നാണ് കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ. കേരളത്തിൽ എറണാകുളം, കോഴിക്കോട്, കണ്ണൂർ, തൃശൂർ, കൊല്ലം, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷ കേന്ദ്രങ്ങളുണ്ട്.
ബി.ഡിസൈന് അപേക്ഷിച്ചവർക്ക് പ്രത്യേക സിറ്റുവേഷൻ ടെസ്റ്റും, ഇന്റർവ്യൂവും ഏപ്രിൽ മാസത്തിലുണ്ടാകും. ബി.ടെക്, ബി.എഫ് ടെക്, ബിരുദം പൂർത്തിയാക്കിയവർക്ക് ബിരുദാനന്തര പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. ഇന്ത്യയിൽ കണ്ണൂർഫാഷൻ മാനേജ്‌മെന്റ്, ഫാഷൻ ടെക്നോളജി എന്നിവയിൽ ബിരുദാനന്തര പ്രോഗ്രാമുകളുണ്ട്. ഫാഷൻ മാനേജ്മെന്റിൽ എം.ബി.എ പ്രോഗ്രാമുണ്ട്. നിഫ്റ്റിലെ കോഴ്സ് പൂർത്തിയാക്കിയവർക്ക് രാജ്യത്തിനകത്തും വിദേശത്തും തൊഴിലവസരങ്ങളുണ്ട്. ബി ഡിസൈന് ജനറൽ എബിലിറ്റി ടെസ്റ്റും, സിറ്റുവേഷൻ റെസ്റ്റുമുണ്ടാകും. ബി എഫ് ടെക്കിന് ജനറൽ എബിലിറ്റി ടെസ്റ്റ് മാത്രമേയുള്ളൂ. കമ്മ്യൂണിക്കേഷൻ, ഇംഗ്ലീഷ് കോംപ്രിഹെൻഷൻ, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, അനലിറ്റിക്കൽ & ലോജിക്കൽ സ്‌കിൽസ്, പൊതുവിജ്ഞാനം എന്നിവയിൽ നിന്നായി 120 ചോദ്യങ്ങളുണ്ടാകും. പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി 2025 ജനുവരി 6 . ഡോക്ടറൽ പ്രോഗ്രാമിന് ജനുവരി 28 വരെ അപേക്ഷിക്കാം. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് പരീക്ഷ നടത്തുന്നത്. www.exams.nta.ac.in/nift, www.nift.ac.in
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |