ഉദിയൻകുളങ്ങര: ക്ഷേത്രത്തിൽ മോഷ്ടിക്കാനെത്തിയ കള്ളനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പൊലീസിനെ ഏൽപ്പിച്ചു. ഉദിയൻകുളങ്ങര വള്ളുകോട്ടുകോണം ഇലങ്കം ശ്രീ ഭഗവതി ക്ഷേത്രത്തിലാണ് ബുധനാഴ്ച രാത്രി 11. 45ഓടെ മതിൽ ചാടിക്കടന്ന് കള്ളനെത്തിയത്. എന്നാൽ ക്ഷേത്രത്തിൽ സ്ഥാപിച്ച സി.സി.ടിവിയിലെ അലാറാം അടിച്ചതോടെ ക്ഷേത്രം പ്രസിഡന്റ് പൊലീസിനെയും നാട്ടുകാരെയും വിവരമറിയിച്ചു. തുടർന്ന് ഓടിരക്ഷപെട്ട കള്ളനെ റെയിൽവേ സ്റ്റേഷൻ സമീപത്ത് വെച്ച് നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.തമിഴ്നാട് സേലം സ്വദേശിയായ സേന്തിൽ കുമാർ (38)നെയാണ് പിടികൂടിയത്.ഇയാളെ ചോദ്യംചെയ്ത് വരികയാണെന്നും സംസാരശേഷി ഇല്ലാത്ത ആളാണെന്നും പാറശാല പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |