ആലപ്പുഴ: പനി ബാധിച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന 17കാരിയുടെ മരണത്തിൽ നിർണായക വഴിത്തിരിവ്. 17കാരി ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവെന്ന വിവരം പുറത്തുവന്നു, പെൺകുട്ടി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തി. അച്ഛനും അമ്മയും ക്ഷമിക്കണമെന്ന് കുറിപ്പിലുണ്ട്. കുറിപ്പിൽ തീയതി ഇല്ല.
പെൺകുട്ടി ഗർഭിണിയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. തുടർന്ന് സഹപാഠിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു, പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്ന് സഹപാഠി മൊഴി നൽകിയതായാണ് റിപ്പോർട്ട്. ഇയാളുടെ രക്തസാമ്പിൾ ശേഖരിക്കും, ഗർഭിണിയാണെന്ന് കണ്ടെത്തിയതിന് പിന്നാലെ പൊലീസ് സംഭവത്തിൽ പോക്സോ കേസെടുത്തിരുന്നു. അസ്വാഭാവിക മരണത്തിനും നേരത്തെ അടൂർ പൊലീസ് കേസെടുത്തിരുന്നു,
പനിയെ തുടർന്നാണ് പെൺകുട്ടിയെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനി മൂർച്ഛിച്ചതിനെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു, ചികിത്സയിലിരിക്കെയാണ് പെൺകുട്ടിയുടെ മരണം. പോസ്റ്റ് മോർട്ടം റിപ്പോർട്ട് അടിസ്ഥാനമാക്കി അടൂർ പൊലീസ് സ്വമേധയാ കേസ് എടുക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |