
വെള്ളറട: ആഡംബര കാറിലെത്തി മുക്കുപണ്ടം പണയം വച്ച് പണം തട്ടുന്ന സംഘത്തിലെ മൂന്നുപേർ പിടിയിൽ. വെള്ളറട പിള്ളവീട് ഉമ ഭവനിൽ അരുൺ കുമാർ (39), ചെമ്പൂര് ആറ്റൂർ ലതിക വിലാസം വീട്ടിൽ ഷാനു (36), മാരായമുട്ടം മാലക്കുളം പുത്തൻവീട്ടിൽ രഞ്ജു (37) എന്നിവരാണ് പിടിയിലായത്.
വെള്ളറടയിലെയും പരിസരപ്രദേശങ്ങളിലെയും നിരവധി സ്വകാര്യ പണയ ഇടപാട് സ്ഥാപങ്ങളിൽ നിന്നായി 7 ലക്ഷത്തിലധികം രൂപ ഇവർ തട്ടിയെടുത്തിട്ടുണ്ട്. 916 എന്ന് മുദ്ര ചെയ്തിട്ടുള്ള മുക്കുപണ്ടങ്ങളാണ് സംഘം പണയപ്പെടുത്തുന്നത്. കഴിഞ്ഞദിവസം വെള്ളറട നിരപ്പിൽ ഫിനാൻസിൽ ഇത്തരത്തിലുള്ള ആഭരണം പണയപ്പെടുത്താനെത്തിയിരുന്നു. സംശയം തോന്നി പരിശോധന നടത്തിയപ്പോഴാണ് മുക്കുപണ്ടമാണെന്ന് കണ്ടെത്തിയത്. തുടർന്ന് സ്ഥാപനയുടമ രാജേന്ദ്ര പ്രസാദ് പൊലീസിനെ അറിയിച്ചു.
സംഘം സ്ഥാപനത്തിൽ നിന്നും ഇറങ്ങി വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ അഞ്ചുമരംകാലയിൽ വച്ച് വെള്ളറട സി.ഐ പ്രസാദിന്റെ നേതൃത്വത്തത്തിലുള്ള പൊലീസ് സംഘം ഇവരെ പിടികൂടുകയായിരുന്നു. കാറും പിടിച്ചെടുത്തിട്ടുണ്ട്. ഇവരെ റിമാൻഡ് ചെയ്‌തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |