കണ്ണൂർ:പാനൂരിൽ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ വടിവാളുമായി വീടുകളിൽ കയറി ആക്രമണം നടത്തിയ കേസിൽ അഞ്ച് സി.പി.എം പ്രവർത്തകർ അറസ്റ്റിൽ. മുസ്ലിം ലീഗ് ഓഫീസ് ആക്രമിച്ച കേസിലും ഇവർ പ്രതികളാണ്. പാറാട് സ്വദേശികളും സി.പി.എം പ്രവർത്തകരുമായ എം.കെ.അമൽ, ശ്രീജു,ജീവൻ, റനീഷ്, കെ.പി.സച്ചിൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മാരകായുധങ്ങളുമായി വീടുകളിൽ കയറി വധഭീഷണി മുഴക്കിയതിനും അതിക്രമം നടത്തിയതിനും പൊലീസ് വാഹനം ആക്രമിച്ചതിനുമാണ് കേസ്. പാറാട്ടെ മുസ്ലിം ലീഗ് ഓഫീസ് ആക്രമിച്ച കേസിലും ഇവർ പ്രതികളാണ്. കുന്നോത്ത്പറമ്പ് പഞ്ചായത്തിൽ ഭരണം പിടിച്ചതിനെ തുടർന്ന് യു.ഡി.എഫ് പ്രവർത്തകർ നടത്തിയ ആഹ്ളാദ പ്രകടനത്തിന് പിന്നാലെയാണ് സംഘർഷങ്ങൾ ഉണ്ടായത്. ഇരു വിഭാഗം പ്രവർത്തരും തമ്മിൽ കല്ലേറുണ്ടായി. ഇതിന് പിന്നാലെയാണ് സി.പി.എം പ്രവർത്തകർ വടിവാളുമായി വീടുകൾ കയറി ഭീഷണി മുഴക്കുകയും ആക്രമണം നടത്തുകയും ചെയ്തത് .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |