യാങ്സി നദിയിലെ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനും ചൈനയെ വൻശക്തിയായി ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിനുമായി 1919ൽ നദിക്ക് കുറുകെ നിർമ്മിച്ചതാണ് പ്രസിദ്ധമായ ത്രീ ഗോർജസ് അണക്കെട്ട്. റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ താത്കാലിക പ്രസിഡന്റായിരുന്ന സൺ യാറ്റ്സെൻ ആണ് അണക്കെട്ട് നിർമ്മിക്കുന്നത് ആദ്യമായി നിർദ്ദേശിച്ചത്. പതിറ്റാണ്ടുകളാണ് ഈ അണക്കെട്ടിന്റെ നിർമ്മാണത്തിന് വേണ്ടി വന്നത്. ഭൂമിയുടെ ഭ്രമണത്തിന്റെ വേഗതയെ ഈ അണക്കെട്ടിന്റെ നിർമ്മാണം സ്വാധീനിക്കുന്നുവെന്ന റിപ്പോർട്ടുകൾ പല മാദ്ധ്യമങ്ങളും ജേണലുകളും മുന്നോട്ടുവച്ചിരുന്നു. എന്നാൽ ശരിക്കും ഈ അണക്കെട്ട് ഭൂമിയുടെ ഭ്രമണത്തിൽ മാറ്റം വരുത്തുന്നുണ്ടോ?
സമുദ്രനിരപ്പിൽ നിന്ന് 175 മീറ്റർ ഉയരത്തിലാണ് ത്രീ ഗോർജസ് ഡാമിൽ ജലം സംഭരിക്കുന്നത്. 39 ട്രില്യൺ കിലോഗ്രാമിൽ കൂടുതൽ വരും അണക്കെട്ടിന്റെ ഭാരം. അണക്കെട്ടിന്റെ കനത്ത ഭാരം കാരണം ഭൂമിയുടെ ജഡത്വം (MOMENTU OF INERTIA) വർദ്ധിക്കുന്നതാണ് ഭ്രമണവേഗം കുറയാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ,
ലളിതമായി പറഞ്ഞാൽ, ഒരു പിണ്ഡം അതിന്റെ അച്ചുതണ്ടിൽ നിന്ന് എത്രത്തോളം അകന്നിരിക്കുന്നുവോ അത്രയധികം അതിന്റെ ജഡത്വം വർദ്ധിക്കുന്നു. ഇത് ഭ്രമണ വേഗത കുറയ്ക്കുന്നു.
സമുദ്രനിരപ്പിന് മുകളിലുള്ള ജലത്തിന്റെ വലിയ പിണ്ഡം ഭൂമിയുടെ ജഡത്വം വർദ്ധിപ്പിക്കുമെന്നും എന്നാൽ അതിന്റെ ഭ്രമണ വേഗതയിലെ മാറ്റം 0.06 മൈക്രോസെക്കൻഡ് മാത്രമാണെന്നും മീഡിയം റിപ്പോർട്ട് ചെയ്തു. അതായത് 0.06 മൈക്രോ സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ദിവസങ്ങൾ നമുക്കുണ്ട്. വെള്ളപ്പൊക്കം നിയന്ത്രിക്കുക, വൻതോതിൽ വൈദ്യുതി ഉത്പ്പാദിപ്പിക്കുക തുടങ്ങിയ ചില നല്ല വശങ്ങൾ അണക്കെട്ടിന് ഉണ്ട്. എന്നാൽ 1.2 ദശലക്ഷം ആളുകളെ ഇതിന്റെ നിർമ്മാണത്തിന് വേണ്ടി മാറ്റിപ്പാർപ്പിക്കേണ്ടി വന്നിട്ടുണ്ട്. റിസർവോയറിലെ മണ്ണൊലിപ്പ് ജലത്തിൽ വസിച്ചിരുന്ന ആയിരക്കണക്കിന് ജീവികളെയും മത്സ്യങ്ങളെയും ബാധിച്ചു. അണക്കെട്ടിന്റെ നിർമ്മാണച്ചെലവ് 25 ബില്യൺ ഡോളറായിരുന്നു.
പ്രകൃതി ദുരന്തങ്ങളും ചന്ദ്രന്റെ സ്വാധീനം പോലുള്ള കാര്യങ്ങൾ ഭൂമിയുടെ ഭ്രമണത്തിൽ മാറ്റമുണ്ടാക്കുന്നതായി നാസയുടെ ഗവേഷകർ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഇതുമായി താരതമ്യപ്പെടുത്തുമ്പോൾ ത്രീ ഗോർജസ് അണക്കെട്ട് ഉണ്ടാക്കിയ മാറ്റം വളരെ ചെറുതാണ്. അതേസമയം ഭൂമിയുടെ ഭ്രമണത്തെ ബാധിക്കാൻ ശേഷിയുള്ള ഒരേയൊരു മനുഷ്യനിർമിത വസ്തു ത്രീ ഗോർജസ് അണക്കെട്ട് മാത്രമാണെന്ന വസ്തുത അവഗണിക്കാനാവില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |