ഇന്ന് (ഡിസംബർ 7) അതിശയകരമായ ഒരു ജ്യോതിശാസ്ത്ര സംഭവത്തിന് സാക്ഷ്യം വഹിക്കാനാകും. വ്യാഴത്തെ അത്യധികം തിളക്കത്തോടെ ഇന്ന് രാത്രി കാണാൻ കഴിയും. 13 മാസത്തിലൊരിക്കലാണ് ഭൂമിയും സൂര്യനും വ്യാഴത്തിനും ഇടയിൽ പ്രത്യക്ഷപ്പെടുന്ന ഈ കാഴ്ച കാണാനാകുക.
ഇന്ന് സൂര്യാസ്തമയത്തോടെ കിഴക്ക് - വടക്കുകിഴക്ക് ആകാശത്ത് ടോറസ് നക്ഷത്രസമൂഹത്തിന് (ഇടവം നക്ഷത്രരാശി ) സമീപം വ്യാഴം ഉദിച്ചു. അപ്പോഴും ഗ്രഹത്തിന്റെ വാതക പടലങ്ങളും ഉപഗ്രഹങ്ങളും ദൃശ്യമാവും. സൂര്യന് അഭിമുഖമായ വ്യാഴത്തിന്റെ പ്രതലമാണ് ഭൂമിയിൽ നിന്ന് കാണുന്നത്. അതിനാലാണ് വ്യാഴത്തെ പൂർണ തിളക്കത്തിൽ കാണുന്നത്. വ്യാഴത്തിൽ തട്ടി പ്രതിഫലിക്കുന്ന സൂര്യപ്രകാശം ഭൂമിയിൽ എത്താൻ 34 മിനിറ്റ് വേണ്ടിവരും. അർദ്ധരാത്രിയോടെ ആകാശത്ത് നേരെ മുകളിൽ എത്തുന്ന വ്യാഴം പ്രഭാതത്തിൽ പടിഞ്ഞാറ് - വടക്കു പടിഞ്ഞാറ് അസ്തമിക്കും.
സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴം ഞായറാഴ്‌ച രാത്രി സൂര്യന് നേരെ എതിരെ വരും. ഭൂമി സൂര്യനും വ്യാഴത്തിനും ഇടയിൽ നേർരേഖയിൽ വന്ന് കടന്നു പോകും. സൂര്യന് എതിരെ വരുന്നതിനാൽ 'ഓപ്പൊസിഷൻ ഓഫ് ജൂപ്പിറ്റർ' എന്ന് അറിയപ്പെടുന്ന ഈ പ്രതിഭാസം ഇന്ത്യയിലും ദൃശ്യമാവും. ഓരോ 13 മാസത്തിലും ആ പ്രതിഭാസം നടക്കുന്നുണ്ടെങ്കിലും ഈ വർഷത്തെ വിന്യാസം പ്രത്യേകതയുള്ളതാണ്. ഇത്തവണ വ്യാഴത്തെ അതിന്റെ പൂർണ തിളക്കത്തിൽ കാണാനാവും.
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ വ്യാഴം ഭൂമിയോട് 61.10 കോടി കിലോമീറ്റർ അടുത്തായിരിക്കും. ഈ സമയത്ത് ഗ്രഹത്തെയും അതിന്റെ നാല് വലിയ ഉപഗ്രഹങ്ങളായ (ഗലീലിയൻ ഉപഗ്രഹങ്ങൾ ) അയോ, യൂറോപ്പ, ഗാനിമീഡ്, കാലിസ്റ്റോ എന്നിവയെയും നിരീക്ഷിക്കാം. ടെലസ്കോപ്പോ ബൈനോക്കുലറോ ഉപയോഗിച്ചാൽ വ്യക്തമായി കാണാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |