ന്യൂഡൽഹി: നവീൻ ബാബുവിന്റെ മരണത്തെ തുടർന്ന് വിവാദത്തിലായ കണ്ണൂരിലെ പെട്രോൾ പമ്പിന്റെ അനുമതി സംബന്ധിച്ച് കേന്ദ്രസർക്കാർ അന്വേഷണം നടത്തിയിട്ടില്ലെന്ന് പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി ലോക്സഭയിൽ അടൂർ പ്രകാശ് എം.പിയെ അറിയിച്ചു. പെട്രോൾ പമ്പുകൾക്ക് അനുമതി നൽകുന്നതും റദ്ദാക്കുന്നതും ഓയിൽ കമ്പനികളാണ്. പെട്രോൾ പമ്പിനുള്ള എൻ.ഒ.സിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥനെതിരെ കേന്ദ്രത്തിന് പരാതി ലഭിച്ചിരുന്നു. തുടർ നടപടികൾക്കായി സംസ്ഥാനത്തിന് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |