നടി നസ്രിയ നസീമിന്റെ സഹോദരും നടനുമായ നവീൻ നസീമിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. നസ്രിയയും ഫഹദും തന്നെയാണ് ചടങ്ങിൽ ഏറ്റവും തിളങ്ങിയത്.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. സൗബിൻ ഷാഹിർ, സുഷിൻ ശ്യാം, വിവേക് ഹർഷൻ എന്നിവരും വിവാഹ നിശ്ചയത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. അളിയന് വാച്ച് കെട്ടിക്കൊടുക്കുന്ന ഫഹദിന്റെ വീഡിയോയും നാത്തൂന് മാല ഇട്ടുകൊടുക്കുന്ന നസ്രിയയുടെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. ഡയമണ്ട് നെക്ലേസാണ് നസ്രിയ നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |