നടൻ നാഗചെെതന്യയുടെയും ശോഭിത ധുലീപാലയുടെയും വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. അക്കിനേനി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഹെെദരാബാദിലെ അന്ന പൂർണ സ്റ്റുഡിയോയിൽ രാത്രി 8.15നായിരുന്നു ഇരുവരുടെയും വിവാഹം. അല്ലു അർജുൻ, മഹേഷ് ബാബു തുടങ്ങിയ നിരവധി താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു. വിവാഹത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാണ്.
ഇതിനിടെ നാഗചെെതന്യയുടെ മുൻ പങ്കാളി നടി സാമന്ത ഇൻസ്റ്റഗ്രാമിൽ ഒരു സ്റ്റോറി പങ്കുവച്ചതാണ് ചർച്ചയാകുന്നത്. ദ റൂസോ ബ്രദേഴ്സിന്റെ സ്റ്റോറിയാണ് സാമന്ത പങ്കുവച്ചിരിക്കുന്നത്. രാജ് ആൻഡ് ഡികെയ്‌ക്കൊപ്പം 'ഡിറ്റാഡൽ ഹണി ബണ്ണി' എന്ന എന്ന സീരിസിൽ പ്രവൃത്തിക്കാൻ കഴിഞ്ഞതിൽ അഭിമാനം ഉണ്ടെന്ന് പറഞ്ഞാണ് റൂസോ ബ്രദേഴ്സ് സ്റ്റോറി ഇട്ടിരിക്കുന്നത്. 'ഡിറ്റാഡൽ ഹണി ബണ്ണി' നായികയായി അഭിനയിച്ചത് സാമന്തയാണ്. ഈ സീരീസിന്റെ വിജയാഘോഷത്തിലാണ് ഇപ്പോൾ നടി. വരുൺ ധവാനാണ് നായകൻ.
നാഗചെെതന്യയുടെ വിവാഹവും അതിനെ ചുറ്റി നടക്കുന്ന കാര്യങ്ങളിലുമല്ല സാമന്തയുടെ ശ്രദ്ധയെന്നും തന്റെ ജോലിയ്ക്കാണ് താരം ഇപ്പോൾ ശ്രദ്ധ കൊടുക്കുന്നതെന്നുമാണ് ഈ സ്റ്റോറി സൂചിപ്പിക്കുന്നതെന്ന് ആരാധകർ അഭിപ്രായപ്പെടുന്നു. പ്രശസ്തമായ 'അവഞ്ചേഴ്സ് എൻഡ് ഗെയിം' ചിത്രത്തിന്റെ സംവിധായകരാണ് റൂസോ ബ്രദേഴ്സ്. 'വാട്ട് എ ജേർണി' എന്നാണ് റൂസോ ബ്രദേഴ്സ് സ്റ്റോറിയിൽ ആദ്യം കുറിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |