നാഗ്പുർ: സർക്കാർ ഓഫീസുകളിലെ അഴിമതിക്കും ചുവപ്പുനാടയ്ക്കുമെതിരെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഉദ്യോഗസ്ഥരെ തല്ലാൻ ജനങ്ങളോടുതന്നെ പറയേണ്ടിവരുമെന്ന മുന്നറിയിപ്പ് നൽകിയതായി ലഘു ഉദ്യോഗ് ഭാരതിഎന്ന സംഘടനയുടെ കൺവെൻഷനിൽ അദ്ദേഹം പറഞ്ഞു.
ഉദ്യോഗസ്ഥരെ ഭയപ്പെടാതെ വ്യവസായം വിപുലീകരിക്കാൻ കൺവെൻഷനിൽ പങ്കെടുത്ത സംരംഭകരോട് കേന്ദ്രമന്ത്രി നിർദ്ദേശിച്ചു. എന്തിനാണ് അനാവശ്യ നടപടികള്‍. എന്തിനാണ് കൈക്കൂലി വാങ്ങാൻ ഉദ്യോഗസ്ഥർ വ്യവസായ ശാലകളിൽ പരിശോധനയ്ക്കെത്തുന്നതെന്ന് അദ്ദേഹം ചോദിച്ചു.
'നിങ്ങൾ സർക്കാർ ഉദ്യോഗസ്ഥരാണെന്നകാര്യം മറക്കരുതെന്ന് ഉദ്യോഗസ്ഥരോട് ഞാൻ പറഞ്ഞു. എന്നാൽ എന്റെകാര്യം അങ്ങനെയല്ല. എന്നെ തിരഞ്ഞെടുത്തത് ജനങ്ങളാണ്. അവരോട് ഉത്തരം പറയേണ്ടതുണ്ട്. ഉദ്യോഗസ്ഥർ അഴിമതി കാട്ടിയാൽ നിങ്ങൾ കള്ളന്മാരാണെന്ന് എനിക്ക് പറയേണ്ടിവരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ചില പ്രശ്‌നങ്ങൾ എട്ടു ദിവസത്തിനകം പരിഹരിക്കണമെന്ന കർശന നിർദ്ദേശം യോഗത്തിൽ നൽകി. അല്ലാത്തപക്ഷം നിയമം കൈയിലെടുക്കാനും ഉദ്യോഗസ്ഥരെ മർദ്ദിക്കാനും ജനങ്ങളോട് പറയേണ്ടിവരും. തന്റെ ഗുരുക്കന്മാർ പഠിപ്പിച്ചത് അതാണ്. ജനങ്ങൾക്ക് നീതി ഉറപ്പാക്കാത്ത സംവിധാനങ്ങൾ വലിച്ചെറിയേണ്ടി വരും' അദ്ദേഹം വ്യക്തമാക്കി. ട്രാൻസ്‌പോർട്ട് കമ്മീഷണറും ഡയറക്ടറും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സംബന്ധിച്ച യോഗത്തിലാണ് ഈ മുന്നറിയിപ്പ് നല്‍കിയതെന്നും കേന്ദ്രമന്ത്രി വെളിപ്പെടുത്തി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |